Advertisment

ഇന്ന് സെപ്തംബര്‍ 28; നബിദിനം. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ പുത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസിനയുടെയും ബോളിവുഡ് നടനായ റിഷി കപൂറിന്റെയും ബോളിവുഡ് നടിയായ നീതു സിംഗിന്റേയും പുത്രനും നല്ല ഒരു അഭിനേതാവുമായ രണ്‍ബീര്‍ കപൂറിന്റെയും ഒളിമ്പിക്‌സ് ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയുടെയും ജന്മദിനം, ആദ്യത്തെ കളര്‍ ടെലിവിഷന്‍ വിപണിയില്‍ ഇറങ്ങിയതും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഓര്‍മദിനവും ഇന്തോനേഷ്യ ഐക്യരാഷ്ട്ര സഭയില്‍ അംഗമായതും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍മഗയ വര്‍ത്തമാനവും

ചിച്ചൻ ഇറ്റ്സയിലെ മായൻ സംസ്കാരാവശിഷ്ടങ്ങളെക്കുറിച്ചു  പഠനങ്ങൾ നടത്തി   ശ്രദ്ധേയനായ  അമേരിക്കൻ പുരാവസ്തു ഗവേഷകൻ എഡ്വേർഡ് ഹെർബെർട്ട് തോംസണെയും ( 28 സെപ്റ്റംമ്പർ 1857- 1935 മേയ് 11 )ഓർമ്മിക്കാം.

author-image
shafeek cm
New Update
sep 28 one

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

   **************

Advertisment

🌅ജ്യോതിർഗ്ഗമയ🌅

.                       

1199 കന്നി 12

പൂരുരുട്ടാതി / ചതുർദ്ദശി /അനന്തവ്രതം

2023 / സെപ്റ്റംബര്‍ 28, വ്യാഴം

ഇന്ന് ;

* അനന്ത ചതുർദ്ദശി-ഗണേശ നിമജ്ജനം

[ജൈനരും ഹിന്ദുക്കളുംആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു ഉത്സവമാണ് അനന്ത് ചതുർദ്ദശി.]

* നബിദിനം !

[എ ഡി 571ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1497മത്‌ ജന്മദിനം]

*ഷിർദ്ദി സായ്‌ ബാബ ജന്മദിനം (1835)

* വിശപ്പിൽ നിന്നും മുക്തി ദിനം !

 [ Freedom from Hunger day ]

* അന്തഃരാഷ്ട്ര വിവരാവകാശ ദിനം !

[International Right to know day]

  • ലോക പേവിഷ ദിനം !
  • [ world rabies day]

sep 28 two

* സമുദ്രയാന ദിനം !

[World Maritime Day ; ചരക്കു കൈമാറ്റത്തിലൂടെയും യാത്രകളിലൂടെയും നാവിക സേനകളേയും ലോകത്തെ

പരസ്പരം ബന്ധിപ്പിക്കുന്ന ദിനം ]

* International Poke Day !

* China : Confucius Day !

[ This day is also celebrated as Teacher’s Day in China and Taiwan.]

* തൈവാൻ /ഫിലിപ്പൈൻസ്: അദ്ധ്യാപക

   ദിനം !

* USA;

Remember Me Thursday

National Good Neighbor Day

National Drink Beer Day

National Strawberry Cream Pie Day

* ഫിലിപ്പോസ്‌ മാർ തെയൊഫിലോസിന്റെ ഓർമ്മ(ആലുവ തൃക്കുന്നത്ത്‌ സെമിനാരി)

ഇന്നത്തെ മൊഴിമുത്ത് 

**************

''ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് നിങ്ങൾക്ക് തോന്നാം, പക്ഷേ ഞാനൊരു തീവ്രവാദിയല്ല വിപ്ലവകാരിയാണ് ''

[ - ഭഗത് സിംഗ് ]

**********

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ്  മുജിബുർ റഹ്മാന്റെ പുത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ

ഷെയ്ഖ് ഹസിനയുടെയും (1947),

സുപ്രീംകോടതിയുടെ നാല്പത്തിയൊന്നാമത്തെ മുഖ്യ ന്യായാധിപനായിരുന്ന രാജേന്ദ്ര മൽ ലോധ എന്ന ആർ.എം. ലോധയുടെയും  (1949),

പരേതനായ പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെയും   ബോളിവുഡ് നടിയായ നീതു സിംഗിന്റേയും പുത്രനും നല്ല ഒരു അഭിനേതാവുമായ രൺബീർ കപൂറിന്റെയും (1982),

sep 28 three

ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയുടെയും (1982),

ഫ്രഞ്ച് അഭിനേത്രിയും, ഫാഷൻ മോഡലും, ദേശീയവാദിയും, ഗായികയും, മൃഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്യുന്ന ബ്രിഴിത്ത് ബാർദോയുടെ യും ( 1934)ജന്മദിനം!

ഇന്നത്തെ സ്മരണ !!!

്്്്്്്്്്്്്്്്്്

കെ മാധവൻ നായർ മ. (1882 -1933 )

സി.എച്ച്. മുഹമ്മദ് കോയ മ. (1927-1983)

ടി.എ. ഷാഹിദ്  മ. (1971-2012 )

സിയ മൊഹിയുദ്ദീൻ ഡാഗർ മ. (1929-1990 )

മുള്‍ക്ക് രാജ് ആനന്ദ് മ. (1905-2004 )

ലൂയി പാസ്ചർ മ. (1822 - 1895)

ഗമാൽ അബ്ദുന്നാസർ മ. (1918 -1970)

ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ മ. (1912-1978)

Edwin Hubble USA മ. (1889-1953)

ജയിംസ് ഇ ബർക്ക് മ. (1925 -2012)

ഷിർദ്ദി സായ്‌ ബാബ ജ. (1835-1918)

ലത മങ്കേഷ്കര്‍ ജ. (1929-2022)

ഭഗത് സിംഗ്  ജ. (1907 -1931)

സർ വില്ലിം ജോൺസ് ജ. (1746 -1794)

എഡ്വേർഡ്  തോംസൺ ജ. (1857-1935 )

sep 28 four

ചരിത്രത്തിൽ ഇന്ന് …

്്്്്്്്്്്്്്്്്്

1785 - നെപ്പോളിയൻ 16 മത് വയസ്സിൽ മിലിട്ടറി അക്കാദമി ബിരുദം നേടി ചരിത്രം സൃഷ്ടിച്ചു.

1887 - ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ചൈനയിൽ. ചൈനയുടെ ദു:ഖം എന്നറിയപ്പെടുന്ന ഹൊ യാങ് ഹോ നദിയിലുണ്ടായ വെള്ളപ്പൊക്കം ഒരു കോടിയിലേറെ ജിവൻ അപഹരിച്ചു.

1950 - ഇന്തോനേഷ്യ ഐക്യരാഷ്ട്ര സഭയിൽ അംഗമായി.

1951 - ആദ്യത്തെ കളർ ടെലിവിഷൻ വിപണിയിൽ ഇറങ്ങി

1961- ഡമാസ്കസ് (സിറിയ) സൈനിക വിപ്ലവം., UAR എന്ന ഈജിപ്പ്‌ – സിറിയ സഹകരണം അവസാനിപ്പിച്ചു.

1995 - ഇസ്രയേൽ-പാലസ്തീൻ ഓസ്ല്ലോ കരാർ (taba agreement).

2008 - സ്പെയ്സ് എക്സ്  ആദ്യത്തെ സ്വകാര്യ മേഖലയിലെ ശൂന്യാകാശ പേടകം ഫാൽക്കൻ 1 വിക്ഷേപിച്ചു.

2015 - ആസ്ട്രോസാറ്റ് വിക്ഷേപിച്ചു, ബഹിരാകാശ ടെലസ്കോപ്പായി പ്രവർത്തിക്കുന്നു.       

**************

ഇന്ന്,.

ദേശീയ സ്വാതന്ത്ര്യപ്രവർത്തനം, ഖിലാഫത്ത് പ്രവർത്തനം, അക്കാലത്തെ ദുരിതാശ്വാസ പ്രവർത്തനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, മാതൃഭൂമി പത്രത്തിന്റെ ഉത്ഭവം എന്നീ കാര്യങ്ങളിൽ ഒക്കെ പ്രവർത്തിച്ച കാരുതൊടിയിൽ മാധവൻനായർ എന്ന കെ മാധവൻ നായരെയും (1882 ഡിസംബർ 2-1933 സെപ്റ്റംബർ 28),

ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും, കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെയും (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983),

തിരക്കഥാകൃത്ത് ടി.എ. റസാക്കിന്റെ സഹോദരനും, നാട്ടുരാജാവ്, രാജമാണിക്യം, താന്തോന്നി, ബാലേട്ടൻ, മാമ്പഴക്കാലം, വേഷം തുടങ്ങി നിരവധി ഹിറ്റുകളുടെ തിരക്കഥ ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തായിരുന്ന ടി.എ. ഷാഹിദിനെയും (1971-2012 സെപ്റ്റംബർ 28),

sep 28 five

ധ്രുപദ് ശൈലി  പിന്തുടർന്നിരുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖ രുദ്രവൈണികരിലൊരാളായിരുന്ന ഡാഗർ സംഗീതകുടുംബത്തിലെ പത്തൊൻപതാം തലമുറയിൽപ്പെട്ട സിയ മൊഹിയുദ്ദീൻ ഡാഗറിനെയും  (14 മാർച്ച് 1929 -ഉദയ്പൂർ – 28 സെപ്റ്റംബർ1990 ),

ദി വില്ലേജ് , ബ്ളാക്ക് വാട്ടേഴ്സ്  സിക്കിള്‍ , പ്രൈവറ്റ് ലൈഫ് ഓഫ് ആന്‍ ഇന്ത്യന്‍ പ്രിന്‍സ്, അൺടച്ചബിൾസ് തുടങ്ങിയ കൃതികൾ രചിച്ച  ഇംഗ്ളീഷ് എഴുത്തുകാരനായ മുള്‍ക്ക് രാജ് ആനന്ദിനെയും(1905-2004 സെപ്തംബര്‍ 28 )

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിയുകയും  പേവിഷബാധ, ആന്തറാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടു പിടിക്കുകയും , സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിക്കുകയും ചെയ്ത  പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂയി പാസ്ചറെയും (1822 ഡിസംബർ 27 - 1895 സെപ്റ്റംബർ 28 ), 

അറബ് ദേശീയത, ചേരിചേരായ്മ, സോഷ്യലിസം തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടുകയും, അറബ്‌ലോകത്ത് ഒരു വീരനായകനായി വിലയിരുത്തപ്പെടുകയും, ചേരിചേരാനയത്തിന്റെ പേരിൽ അസ്വാൻഅസ്‌വാൻ അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് സൂയസ് കനാൽ ദേശസാത്ക്കരണത്തിലൂടെ പകരം ചോദിക്കുകയും, ജവഹർലാൽ നെഹ്രു, ടിറ്റോ തുടങ്ങിയവരോടൊപ്പം ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നതിൽ പ്രമുഖനായിരുന്ന ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു  ഗമാൽ അബ്ദുന്നാസർ അഥവാ ജമാൽ അബ്ദുന്നാസറിനെയും  (1918 ജനുവരി 15–1970 സെപ്റ്റംബർ 28),

sep 28 six

1978 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 28 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്ന ആൽബിനോ ലൂച്ചിയാനി എന്ന ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയെയും (17 ഒക്ടോബർ 1912 - 28 സെപ്റ്റംബർ 1978),

 "ആത്മസാക്ഷാത്കാരത്തിന്റെ" പ്രാധാന്യം പ്രസംഗിക്കുകയും "നശിക്കുന്ന വസ്തുക്കളോടുള്ള സ്നേഹത്തെ" വിമർശിക്കുകയും സ്‌നേഹം, ക്ഷമ, മറ്റുള്ളവരെ സഹായിക്കൽ, ദാനധർമ്മം, സംതൃപ്തി, ആന്തരിക സമാധാനം, ദൈവത്തോടും ഗുരുവിനോടുമുള്ള ഭക്തി മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനത്തോടുള്ള എതിർപ്പ്‌ എന്നിവയുടെ ധാർമ്മിക മാനദണ്ഡത്തിലും ഹിന്ദു, മുസ്ലീം ആചാരങ്ങൾ അനുഷ്ഠിച്ചു, രണ്ട് പാരമ്പര്യങ്ങളിൽ നിന്നുമുള്ള വാക്കുകളും കണക്കുകളും ഉപയോഗിച്ച് പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്ത, ധാരാളം ഹിന്ദു/മുസ്ലീം അനുയായികളും ഉണ്ടായിരുന്ന ഒരു ഇന്ത്യൻ ആത്മീയ ഗുരുവും ഫക്കീറും,  വിശുദ്ധനുമായി കണക്കാക്കപ്പെടുന്ന  ഷിർദ്ദി സായി ബാബയുടേയും (സി. 1835 - 15 ഒക്ടോബർ 1918),

മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങൾ പാടുകയും ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, "ക്വീൻ ഓഫ് മെലഡി", "നൈറ്റിംഗേൽ ഓഫ് ഇന്ത്യ", "വോയ്സ് ഓഫ് ദ മില്ലേനിയം", ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ, മൂന്നുവട്ടം മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം  തുടങ്ങിയ ബഹുമതികൾ നേടുകയും എട്ട് പതിറ്റാണ്ടുകൾ നീണ്ട സംഗീത സപര്യയിൽ ഭാരതത്തിന്റെ അതിരുകൾക്കപ്പുറത്ത്‌ ദക്ഷിണേഷ്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ശബ്ദമായി മാറുകയും ചെയ്ത ഭാരത്തിന്റെ വാനമ്പാടി എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ലതാ മങ്കേഷ്‌കറിനേയും ( 28 സെപ്റ്റംബർ 1929 - 6 ഫെബ്രുവരി 2022) 

ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കിയ  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്ന ഭഗത് സിംഗിനെയും  (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931),

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ജയദേവന്റെ ഗീതാഗോവിന്ദം, മനുവിന്റെ മനുസ്മൃതി, ഫിർദൌസിയുടെ ഷാ-നാ-മാ എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഇംഗ്ലീഷ് ഭാഷാ ശാസ്ത്രഞ്ജനും പുരാതന ഇന്ത്യയിലെ ഒരു പണ്ഡിതനും ആയ സർ വില്ലിം ജോൺസിനെയും (28 സെപ്റ്റംബർ 1746 – 27 ഏപ്രിൽ 1794),

ചിച്ചൻ ഇറ്റ്സയിലെ മായൻ സംസ്കാരാവശിഷ്ടങ്ങളെക്കുറിച്ചു  പഠനങ്ങൾ നടത്തി   ശ്രദ്ധേയനായ  അമേരിക്കൻ പുരാവസ്തു ഗവേഷകൻ എഡ്വേർഡ് ഹെർബെർട്ട് തോംസണെയും ( 28 സെപ്റ്റംമ്പർ 1857- 1935 മേയ് 11 )ഓർമ്മിക്കാം.

latest news ranbir-kapoor shikh haseena meelad un nabi
Advertisment