Advertisment

ഇന്ന് സെപ്റ്റംബര്‍ 7; ഗോകുലാഷ്ടമി ദിനവും ലോക 'ഡുചെന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി' ബോധവല്‍കരണ ദിനവും ഇന്ന്, മഹാനടന്‍ മമ്മൂട്ടിയുടെയും നടി രാധികാ ആപ്‌തേയുടേയും ഇവാന്‍ റേച്ചല്‍ വുഡിന്റെയും ജന്മദിനം; ഗാന്ധി-ഇര്‍വിന്‍ സന്ധിയെ തുടര്‍ന്ന് ലണ്ടനില്‍ രണ്ടാം വട്ടമേശ സമ്മേളനം ആരംഭിച്ചതും ഈജിപ്തില്‍ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തുകയും ചെയ്തതും ഇതേദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

1776 - ലോകത്തിലെ ആദ്യത്തെ  മുങ്ങിക്കപ്പൽ ആക്രമണം. അമേരിക്കയുടെ ടർട്ടിൽ സബ്‌മെഴ്സിബിൾ  ബ്രിട്ടീഷ് അഡ്‌മിറൽ റിച്ചാർഡ് ഹോവിന്റെ  എച്. എം. എസ് ഈഗിളിന്റെ ഹള്ളിൽ ടൈം ബോംബ് വെക്കാൻ ശ്രമിച്ചു.

author-image
shafeek cm
New Update
sep 7 birthdays

1199   ചിങ്ങം 22

രോഹിണി  / അഷ്ടമി

2023 സെപ്റ്റംബർ 7, വ്യാഴം

മണർകാട്‌ പള്ളി നടതുറപ്പ്‌ 

Advertisment

ഇന്ന്;

 അഷ്ടമിരോഹിണി !!!

***********************

വടക്കേ ഇന്ത്യയിൽ ഗോകുലാഷ്ടമി,  ദഹി ഹൻഡി (ഉറിയടി മഹോത്സവം)

    

ലോക 'ഡുചെൻ മസ്കുലർ ഡിസ്ട്രോഫി' ബോധവൽകരണ ദിനം !

******************************************

[World Duchenne Awareness Day (ഡിഎംഡി) എന്നത് ആൺകുട്ടികളെ ബാധിക്കുന്ന ഒരു കഠിനമായ മസ്കുലർ ഡിസ്ട്രോഫിയാണ്. പേശികളുടെ ബലഹീനത സാധാരണയായി നാല് വയസ്സിന് അടുത്ത് ആരംഭിക്കുകയും പെട്ടെന്ന് വഷളാകുകയും ചെയ്യുന്നു. പേശികളുടെ നഷ്ടം സാധാരണയായി ആദ്യം സംഭവിക്കുന്നത് തുടയിലും പെൽവിസിലും തുടർന്ന് കൈകളിലുമാണ്.  ഇത് എഴുന്നേറ്റു നിൽക്കുന്നതിൽ പ്രശ്‌നമുണ്ടാക്കും.  മിക്കവർക്കും 12 വയസ്സ് ആകുമ്പോഴേക്കും നടക്കാൻ കഴിയില്ല.  സ്കോളിയോസിസും സാധാരണമാണ്. ചിലർക്ക് ബുദ്ധിപരമായ വൈകല്യമുണ്ടാകാം. വികലമായ ജീനിന്റെ ഒരൊറ്റ പകർപ്പുള്ള സ്ത്രീകളിൽ നേരിയ ലക്ഷണങ്ങൾ കാണിക്കാം. ]

വൈകല്യങ്ങളെ അതിജീവിക്കുന്ന അമാനുഷികരുടെ ദിനം !

****************************************

[ Superhuman Day; Learn more about the Superhumans of the Paralympic Games and beyond through the documentary “We’re the Superhumans”, and support the Paralympics.] 

  • ഉക്രെയ്ൻ: സൈനിക ഇന്റലിജൻസ് ദിനം !

    * ബ്രസീൽ -സ്വാതന്ത്ര്യ ദിനം !

    * ഫിജി - ഭരണഘടന ദിനം !

    * പാക്കിസ്ഥാൻ: എയർ ഫോഴ്സ് ദിനം

    * മൊസാബിക്: വിക്റ്ററി ഡേ !

sep 7 three

* In USA;

*ദേശീയ ബീർ പ്രേമികളുടെ ദിനം 

 [ National Beer Lovers Day]

* National Grandma Moses Day

* National Grateful Patient Day

* National New Hampshire Day

 *National Salami Day

 *Neither Snow Nor Rain Day

 *National Buy a Book Day

 *National Acorn Squash Day

ഇന്നത്തെ മൊഴിമുത്ത്

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

''യാതനകളുടെ ഈ വഴിയിൽ

പ്രണയമാകട്ടെ നമുക്കു വഴികാട്ടി.

ചോരുന്ന കൂരയിൽ വീഴുന്ന മഴയാണു നാം.

ഓട്ടകൾ വിട്ടോവിലൂടൊഴുകുക നാം''

 [ - ജലാലുദീൻ റൂമി]

************************

മലയാള സുപ്പർ താരം മമ്മൂട്ടി എന്ന പി.ഐ അഹമ്മദ് കുട്ടിയുടെയും (1951),

സ്വയം തൊഴിൽചെയ്യുന്ന സ്ത്രീകളുടെ സംഘടനയായ സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സേവ) സ്ഥാപകയും വിമൻസ് വേൾഡ് ബാങ്കിങ്ങിന്റെ സ്ഥാപകരിൽ ഒരാളുമായ പ്രമുഖയായ ഇന്ത്യൻ സാമൂഹിക പ്രവർത്തക പദ്മഭൂഷൺ ഇള ഭട്ടിന്റെയും(1933),

ഓസ്ട്രേലിയൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ജോർജ് ബെയ്ലിയുടെയും   (1982),

മലയാള ചിത്രമായ ഹരത്തിലും, ഹിന്ദി മറാത്തി നാടകങ്ങളിലും ചലചിത്രങ്ങളിലും സീരിയലുകളിലും അഭിനയിക്കുന്ന ഒരു നല്ല അഭിനേത്രിയായ രാധിക അപ്റ്റെയുടെയും (1985) 

ഒരു അമേരിക്കൻ നടിയായ സിനിമയിലും ടെലിവിഷനിലുമുള്ള  പ്രവർത്തനത്തിന് ക്രിട്ടിക്‌സ് ചോയ്‌സ് ടെലിവിഷൻ അവാർഡുലഭിച്ച

ഇവാൻ റേച്ചൽ വുഡിൻ്റേയും ( 1987) ജന്മദിനം!

ഇന്നത്തെ സ്മരണ !!!

*********************

ഒ ചന്തുമേനോന്‍ മ. (1847-1899 )

ഗോവിന്ദ പൈ മ. (1883-1963)

വി.എസ്. കേരളീയൻ മ. ( 1911-1990)

ഡോ.കെ. ഉണ്ണിക്കിടാവ് മ. (1920- 2014)

വാൻ ഇൻഹെൻഹൂസ് മ. (1730-1799)

ജോസഫ് ഇടമറുക്  ജ. (1934 -2006)

എം.വി. കാമത്ത് ജ. (1921-2014)

പി.ഭാനുമതി ജ. (1925 - 2005)

കുഞ്ഞാണ്ടി ജ. (1919-2002)

ബാനൂ കോയാജി ജ. (1918 -2004) 

നീർജ ഭാനോട്ട് ജ. (1963-1986 )

ഓഗസ്റ്റ് കെക്കുലെ ജ. (1829 -1896)

സി.ജെ. ഡെന്നിസ് ജ. (1876 -1938)

മൈക്കൽ ഡിബാക്കി ജ. (1908-2008)

ഡേവിഡ് പക്കാർഡ് ജ. (1912 -1996)

ഈസി-ഇ(എറിക് റൈറ്റ്) ജ. (1964-1995)

ചാൾസ് ഹാർഡിൻഹോളി ജ.(1936-1959)

ചരിത്രത്തിൽ ഇന്ന്…

********************

ബി.സി.ഇ. 1251 -  ഗ്രീസിലെ   തീബ്സിൽ   സൂര്യഗ്രഹമുണ്ടായതായും ഹെറാക്ലീസ്ജനിച്ചതായും വിശ്വസിക്കപ്പെടുന്നു.

70 - ജനറൽ ടൈറ്റസിന്റെ  നേതൃത്വത്തിലുള്ള റോമൻ പട ജറുസലേംകീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

sep 7 two

1191 - മൂന്നാം കുരിശുയുദ്ധം: അഴ്‌സഫിലെ യുദ്ധം- ഇംഗ്ലണ്ടിന്റെ റിച്ചാർഡ് ഒന്നാമൻ സലാദിനെതോല്പ്പിച്ചു.

1539 - ഗുരു അംഗദ് ദേവ് സിക്കുകാരുടെ  രണ്ടാമതു ഗുരുവായി.

1776 - ലോകത്തിലെ ആദ്യത്തെ  മുങ്ങിക്കപ്പൽ ആക്രമണം. അമേരിക്കയുടെ ടർട്ടിൽ സബ്‌മെഴ്സിബിൾ  ബ്രിട്ടീഷ് അഡ്‌മിറൽ റിച്ചാർഡ് ഹോവിന്റെ  എച്. എം. എസ് ഈഗിളിന്റെ ഹള്ളിൽ ടൈം ബോംബ് വെക്കാൻ ശ്രമിച്ചു.

1812 - നെപ്പോളിയന്റെ യുദ്ധങ്ങൾ: ബൊറോഡിനോയിലെ യുദ്ധം - ബൊറോഡിനോ എന്ന ഗ്രാമത്തിൽ വെച്ച് അലക്സാണ്ടർ ഒന്നാമന്റെ റഷ്യൻ സേനയെ തോല്പ്പിച്ചു.

1813 - അമേരിക്കയ്ക്ക് അങ്കിൾ സാം എന്ന് ഇരട്ടപ്പേര് വീണു.

1818 - സ്വീഡൻ-നോർ‌വേയിലെ കാൾ മൂന്നാമൻ ട്രൗൺഹേമിൽ വെച്ച് നോർ‌വേയുടെ രാജാവായി അധികാരമേറ്റു.

1821 - റിപ്പബ്ലിക്ക് ഓഫ് ഗ്രാൻ കൊളംബിയ സ്ഥാപിതമായി. ഇന്നത്തെ വെനിസ്വേല, കൊളംബിയ, പനാമ, ഇക്വഡോർ എന്നിവയുടെ മിക്ക ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഫെഡറേഷൻ ആയിരുന്നു അത്. സിമോൺ ബൊളിവാർസ്ഥാപക പ്രസിഡന്റും  ഫ്രാൻസിസ്കോ ദെ പോളാ സന്റൻഡർ വൈസ് പ്രസിഡന്റുമായി സ്ഥാനമേറ്റു.

1822 - ഡോം പെഡ്രോ ഒന്നാമൻ സാവോ പോളോയിലെ ഇപിരാൻഗാ നദിയുടെ  തീരത്തുവെച്ച് പോർച്ചുഗലിൽ നിന്നും ബ്രസീലിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1860 - തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവ് അധികാരത്തിലേറി.

1860 - ലേഡി എൽജിൻ എന്ന ആവിക്കപ്പൽ മിഷിഗൺ തടാകത്തിൽ  മുങ്ങി നാനൂറോളം പേർ മരിച്ചു.

sep 7 four.

1864 - അമേരിക്കൻ ആഭ്യന്തര യുദ്ധം.: യൂണിയൻ ജനറൽ വില്ല്യം ടെകുംസെ ഷെർമാന്റെ കല്പ്പന പ്രകാരം അറ്റ്ലാന്റയും ജോർജിയയും അടിയന്തരമായി ഒഴിപ്പിച്ചു.

1901 - ചൈനയിലെ 'ബോക്സർ കലാപ'ത്തിന് പീക്കിംഗ് ഉടമ്പടിയോടെ അന്ത്യമായി.

1931 - ഗാന്ധി-ഇർവിൻ സന്ധിയെ തുടർന്ന് ലണ്ടനിൽ രണ്ടാം വട്ടമേശ സമ്മേളനം ആരംഭിച്ചു. 

1953 - നികിത ക്രൂഷ്ചേവ് സോവിയറ്റ്  കേന്ദ്ര കമ്മിറ്റിയുടെ തലവനായി.

1977 - പനാമ കനാലിന്റെ നിയന്ത്രണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പനാമക്ക് കൈമാറുന്നതിനുള്ള  ടോറിജോസ്-കാർട്ടർ ഉടമ്പടി  ഒപ്പുവക്കപ്പെട്ടു.

1979 - എന്റർടയിന്മെന്റ് ആന്റ് സ്പോർട്ട്സ് പ്രോഗ്രാമിങ് നെറ്റ്വർക്ക് എന്ന ഇ.എസ്.പി.എൻ. പ്രക്ഷേപണം ആരംഭിച്ചു.

1985 - പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്  വാലി നാഷണൽ പാർക്ക് രാഷ്ട്രത്തിന് സമർപ്പിച്ചു.

1986 - ചിലിയുടെ പ്രസിഡണ്ടായിരുന്ന അഗസ്റ്റോ പിനോഷെ ഒരു വധശ്രമത്തിൽ നിന്ന്‌ രക്ഷപ്പെട്ടു.

1998 - സ്റ്റാൻഫോർഡ് സർ‌വകലാ ശാലയിലെ വിദ്യാർത്ഥികളായിരുന്ന ലാറി പേജും, സെർജി ബ്രിന്നും ചേർന്ന്  ഗൂഗിൾ സ്ഥാപിച്ചു.

2005 - ഈജിപ്തിൽ ആദ്യ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.

2008 - യുഎസിലെ ഏറ്റവും വലിയ രണ്ട് മോർട്ട്ഗേജ് ഫിനാൻസിംഗ് കമ്പനികളായ ഫാനി മേ, ഫ്രെഡി മാക് എന്നിവരുടെ നിയന്ത്രണം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ ഏറ്റെടുത്തു.

2019 - ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിൽ ഉക്രേനിയൻ ചലച്ചിത്ര നിർമ്മാതാവ് ഒലെഗ് സെൻസോവും മറ്റ് 66 പേരും മോചിതരായി . 

2021 - എൽ സാൽവഡോറിൽ ബിറ്റ്കോയിൻ നിയമപരമായ ടെൻഡറായി . 

2021 - മ്യാൻമർ ആഭ്യന്തരയുദ്ധകാലത്ത് സൈനിക ഭരണകൂടത്തിനെതിരെ മ്യാൻമറിലെ ദേശീയ ഐക്യ സർക്കാർ ജനകീയ പ്രതിരോധ യുദ്ധം പ്രഖ്യാപിച്ചു .

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

ഇന്ന്,

ഇന്ദുലേഖ എന്ന മലയാളത്തിലെ ആദ്യത്തെ ലക്ഷണ‌യുക്തമായ   ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്ന റാവു ബഹദൂർ ഒയ്യാരത്ത് ചന്തുമേനോനെയും (1847 ജനുവരി 9 -1899 സെപ്തംബർ 8),

കവിതകളും നാടകങ്ങളും നിബന്ധങ്ങളും അടങ്ങുന്ന സാഹിത്യപരവും സമൂഹപരവുമായ പ്രവർത്തനങ്ങളിലൂടേ മഞ്ചേശ്വരം എന്ന നാടിനു സാംസ്കാരിക ഭുപടത്തിൽ ഒരു പേരുണ്ടാക്കി കൊടുത്ത രാഷ്ട്ര കവി മഞ്ചേശ്വര ഗോവിന്ദ പൈ യെയും (1883 മാർച്ച് 23–1963 സെപ്റ്റംബർ 6 ),

sep 7 five

കൊടിയ ദാരിദ്രത്തിലും സാമൂഹിക അവഗണനയിലും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി നീക്കപ്പെടുന്നവര്‍ക്ക് വേണ്ടി  ശബ്ദിച്ച    വീരകേരളം, കേരളം , മണപ്പുറം ടൈംസ് വാരിക എന്നീ അനുകാലികങ്ങൾ ആരംഭിക്കുകയും, കേരള കൌമുദി പത്രത്തിന്റെ മലബാര്‍ ലേഖകന്‍, നവലോകം പത്രത്തിന്റെ പത്രാധിപസമിതിയംഗം എന്ന നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത  പത്രപ്രവര്‍ത്തകനും സാംസ്‌കാരിക നായകനുമായിരുന്ന വി.എസ്. കേരളീയനെയും ( 1911 ഫെബ്യുവരി 11-സെപ്റ്റംബർ 7 1990)

തമിഴ് വ്യാകരണം സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തുകയും,കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്‌മെന്റ് പുരസ്‌കാരം ലഭിച്ച  മലയാളവും മിശ്ര ഭാഷകളും എന്ന കൃതിയുടെ രചയിതാവും, പ്രമുഖ മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായിരുന്ന ഡോ.കെ. ഉണ്ണിക്കിടാവിനെയും (മരണം : 07 സെപ്റ്റംബർ 2014),

 സൺഡെ ടൈംസിലും പിന്നീട് ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിങ്ടൺ ലേഖകനായും, ഇന്ത്യൻ ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയുടെ എഡിറ്ററായും പ്രവർത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ളതുൾപ്പെടെ വിവിധ വിഷയങ്ങളിലായി നാല്പതിലേറെ പുസ്തകങ്ങൾ രചിക്കുകയും ചെയ്ത മാധവ വിഠൽ കാമത്ത് എന്ന എം.വി. കാമത്തിനെയും (7 സെപ്റ്റംബർ 1921 - 10 ഒക്ടോബർ 2014),

ബി.എൻ. റെഡ്ഡിയുടെ സ്വർഗസീമ, വൈ.വി. റാവുവിന്റെ തഹസിൽദാർ,. പ്രസാദിന്റെ ഗൃഹപ്രവേശം, `ജമിനി'യുടെ അപൂർവ സഹോദരർകൾ കഥ. എം.ജി. രാമചന്ദ്രന്റെ നായികയായി മലൈക്കള്ളൻ ആലിബാബയും നാല്പതു തിരുടർകളും, മധുരൈവീരൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പ്രസിദ്ധയായ തെലുഗു- തമിഴ് സിനിമകളിലെ നടിയും ഗായികയും ആയിരുന്ന പി.ഭാനുമതിയെയും(1925 സെപ്റ്റംബർ 7- ഡിസംബർ 24 ,2005),

നാടകനടനെന്ന നിലയിൽ പ്രാഗല്ഭ്യം തെളിയിച്ചതിനു ശേഷം 

 ചലച്ചിത്ര രംഗത്തെത്തുകയും സ്വഭവനടൻ സഹനടൻ എന്നീ നിലകളിൽ  മലയള സിനിമാ- നാടക രംഗങ്ങളിൽ നിറഞ്ഞ സാന്നിധ്യമാവുകയും ചെയ്ത കുഞ്ഞാണ്ടിയേയും (1919–2002),

ജനസംഖ്യ നിയന്ത്രണ - കുടുംബാസൂത്രണ രംഗത്ത് കേന്ദ്ര സർക്കാരിന്റെ ഉപദേശകയും രാജ്യാന്തര അംഗീകാരം നേടിയ ഭിഷഗ്വരയും സാമൂഹിക പ്രവർത്തകയായിരുന്ന ബാനൂ ജഹാൻഗീർ കോയാജിയെയും (7 സെപ്റ്റംബർ 1918 – 15 ജൂലൈ 2004) ,

പാൻ ആം വിമാനത്തിലെ ജോലിക്കാരി ആയിരിക്കുമ്പോൾ തീവ്രവാദികൾ തട്ടികൊണ്ടുപോയ വിമാനത്തിൽ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ രക്തസാക്ഷിത്വം വരിച്ച ധീരവനിതയായിരുന്ന നീർജ ഭാനോട്ടിനെയും (1963 സെപ്തബർ 07 - 1986 സെപ്തംബർ 05),

തൻമാത്രകളുടെ രാസഘടനയെ സംബന്ധിക്കുന്ന സൈദ്ധാന്തിക ദർശനത്തിൻറെ ഉപജ്ഞാതാവും 1865-ൽ ബെൻസീൻ തൻമാത്രയുടെ വലയ ഘടന (Ring Structure) കണ്ടെത്തിയതിലൂടെ ലോകപ്രശസ്തനായ ജർമ്മനിയിൽ ജനിച്ച പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞൻ ഫ്രീഡ്റിച്ച് ഓഗസ്റ്റ് കെക്കുലെയെയും(1829 സെപ്റ്റംബർ 7 - 1896 ജൂലൈ 13),

പ്രിൻറർ നിർമ്മാണ രംഗത്തെ ശ്രദ്ധേയമായ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പ്യൂട്ടർ നിർമ്മാതാക്കളും ഐ.റ്റി കമ്പനിയുമായ

ഹ്യൂലറ്റ് പക്കാർഡ് കമ്പനിയുടെ രണ്ട് സ്ഥാപകരിൽ ഒരാളായ ഡേവിഡ് പക്കാർഡിനെയും(1912 - മാർച്ച് 26,1996),

sep 7 six.

ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തുകയും, ഹൃദയ ശസ്ത്രക്രിയാ രംഗത്തെ ഇതിഹാസമായാണ് ശാസ്ത്ര ലോകം വാഴ്ത്തുകയും ചെയ്യുന്ന  അമേരിക്കൻ ഭിഷഗ്വരൻ മൈക്കൽ എല്ലിസ് ഡിബാക്കിയെയും (1908 സെപ്റ്റംബർ 7- ജുലൈ 11, 2008),

ഓസ്ട്രേലിയൻ കവിയും പത്രപ്രവർത്തകനുമായിരുന്ന സി.ജെ. ഡെന്നിസ് എന്ന ക്ലാരൻസ് മൈക്കേൽ ജയിംസ് ഡെന്നിസിനെയും ( 7 സെപ്റ്റംബർ 1876 - 22 ജൂൺ 1938)  

പത്രപ്രവർത്തകൻ, യുക്തിവാദി, ഗ്രന്ഥകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുകിനെയും ( സെപ്റ്റംബർ 7, 1934 -  29 ജൂൺ 2006),ഓർമ്മിക്കുന്നു.

  പ്രകാശസംശ്ലേഷണം കണ്ടെത്തിയതും സസ്യങ്ങളിലും ജന്തുക്കളിലേതുപോലെ കോശശ്വസനം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതും  പ്രകൃതിയിലെ കാർബൺ ചക്രത്തെക്കുറിച്ച് ആദ്യമായി സൂചന നൽകിയതും പ്രധാന നേട്ടങ്ങളക്കിയ ഡച്ച്‌ ജീവശാസ്ത്രജ്ഞ്ജനും രസതന്ത്രജ്ഞനും  ആയ വാൻ ഇൻഹെൻഹൂസിനേയും (1730-1799) ഓർമ്മിക്കുന്നു.

mammootty radhika apte
Advertisment