Advertisment

സനാതന ധർമ്മത്തെ തൊട്ട ഉദയനിധി സ്റ്റാലിൻ കോടതി കയറേണ്ടി വരും; നോട്ടീസയച്ച് ബംഗളൂരു കോടതി

New Update
udayanidhi sc.

ബംഗളൂരു : തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും തമിഴ്‌നാട് കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ബംഗളൂരു കോടതിയുടെ നോട്ടീസ്. ബംഗളൂരു സ്വദേശിയായ പരമേശ് നല്‍കിയ പരാതിയിലാണ് ബംഗളൂരുവിലെ പ്രത്യേക കോടതി നോട്ടീസയച്ചിരിക്കുന്നത്. മാര്‍ച്ച് നാലിന് വിചാരണക്കായി നേരിട്ട് ഹാജരാകാനാണ്  കോടതി നിര്‍ദേശം .ഉദയനിധി സ്റ്റാലിൻ നടത്തിയ  സനാതന ധര്‍മ്മം സംബന്ധച്ച പരാമര്‍ശത്തിലാണ് പരാതി ഉയർന്നത്.

2023 സെപ്തംബറില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ   ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തെ ഡങ്കുവിനോടും മലേറിയയോടും താരതമ്യപ്പെടുത്തി സംസാരിച്ചിരുന്നു.  സനാതന ധര്‍മം സാമൂഹിക നീതിക്കും തുല്യതക്കും എതിരാണെന്നും ഇതിനെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം . ഈ പരാമര്‍ശം വിവാദമാവുകയായിരുന്നു.  ഈ പരാമര്‍ശങ്ങള്‍ വിശ്വാസികളുടെ വികാരങ്ങളെ ഹനിക്കുന്നതാണെന്ന് പരാതിക്കാരൻ വാദിച്ചു.

Advertisment