Advertisment

കുറ്റപ്പെടുത്തൽ ഏറെയും നേരിടേണ്ടി വരുന്നത് സ്ത്രീകൾ; സമൂഹത്തില്‍ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്ന് ഉർവശ്ശി

New Update
urvashi urvashi.jpg urvashi urvashi.jpg

തിരുവനന്തപുരം : സ്ത്രീയും പുരുഷനും തുല്യതയ്ക്കായി പരസ്പരം കൈകോര്‍ത്തുപിടിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് നടി ഉർവശ്ശി . വ്യക്തിജീവിതത്തിലും കലാജീവിതത്തിലും പ്രതിസന്ധികള്‍ നേരിടുമ്പോള്‍ സ്ത്രീകളെയാണ് പൊതുവെ സമൂഹം കുറ്റപ്പെടുത്താറുള്ളതെന്നും ഉർവശ്ശി പറഞ്ഞു. 

നായികാ പ്രാധാന്യമുള്ള സിനിമകള്‍ എന്റെ തിരഞ്ഞെടുപ്പായിരുന്നില്ല. ഗുരുക്കളെപ്പോലുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും എനിക്ക് തന്നവയാണ്, ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍. മലയാളത്തിലും തെലുങ്കിലും നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വിജയനിര്‍മ്മലയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതില്‍ തനിക്ക് അക്കാലത്ത് വലിയ വിഷമം തോന്നിയിരുന്നുവെന്നും ഉർവ്വശി വ്യക്തമാക്കി.

 സ്വന്തമായ ഇടം കണ്ടത്തെി സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്നും  ഉര്‍വശി തിരുവനന്തപുരത്ത് അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തുകൊണ്ട് കൂട്ടിച്ചേർത്തു.

Advertisment