Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെൽഫെയർ പാർട്ടി ജനകീയ പ്രതിരോധം നാളെ

New Update
Welfare Party22.jpg

കൊച്ചി: ജനങ്ങളെ വീണ്ടും ഭിന്നിപ്പിച്ച് വരുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ കൊണ്ടുവന്നത് വഴി കേന്ദ്രസർക്കാരും ബിജെപിയും ശ്രമിക്കുന്നത്. 2019-ൽ നിയമമാക്കിയ ശേഷം നാലര വർഷങ്ങൾ കഴിഞ്ഞ് ചട്ടങ്ങൾ കൊണ്ടുവരുന്നത് വഴി ജനങ്ങൾക്കിടയിൽ ഭീതിയും വെറുപ്പും സൃഷ്ടിക്കാമെന്നും അതുവഴി വീണ്ടും ഭരണത്തിലേറാമെന്നുമാണ് ബിജെപി കരുതുന്നത്. 

Advertisment

രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിന്റെ തുടക്കം മുതൽ തന്നെ വെൽഫെയർ പാർട്ടിയും പോഷക സംഘടനകളും സമരരംഗത്ത് മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. വമ്പിച്ച ബഹുജന പിന്തുണ ഉണ്ടായിരുന്ന സമരങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടുകൂടിയാണ് നിർത്തിവെച്ചത്. 

എന്നാൽ കേന്ദ്ര ഭരണകൂടം അവരുടെ യഥാർത്ഥ അജണ്ട വെളിവാക്കുകയും ചട്ടങ്ങൾ കൊണ്ടുവരികയും ചെയ്തതു വഴി വീണ്ടും സമര രംഗത്തേക്ക് ഇറങ്ങാൻ എല്ലാ ജനാധിപത്യ വിശ്വാസികളും നിർബന്ധിതരായിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമവും ചട്ടങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കേരളത്തിലുടനീളം ജില്ലാതലങ്ങളിൽ ജനകീയ പ്രതിരോധം സംഘടിപ്പിക്കുകയാണ്. 

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 27ന് രാവിലെ 10 മണിക്ക് കളമശ്ശേരി ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോതിവാസ് പറവൂർ, ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എംഎൽഎ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഹംസ പറക്കാട്ട്, ആക്ടിവിസ്റ്റുകളായ ഫെലിക്സ് പുല്ലൂടൻ, പി പി സന്തോഷ്, ഇടപ്പള്ളി ബഷീർ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ജമാൽ പാനായിക്കുളം, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച് സദക്കത്ത്, ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അസൂറ ടീച്ചർ, രമണി കൃഷ്ണൻകുട്ടി, ജില്ലാ സെക്രട്ടറി നിസാർ കളമശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.

Advertisment