Advertisment

'മാർക്സിസം പഠിക്കാത്ത മാർക്സിസ്റ്, അത് വായിച്ചുപഠിക്കണം, അത് പറയാൻ എം.ടി. വാസുദേവൻ നായർ വരേണ്ട കാര്യമൊന്നും ഇല്ല, അദ്ദേഹം എന്തോ പറഞ്ഞപ്പോഴാണ് കേരളത്തിലെ സാഹിത്യകാരന്മാർക്ക് ഉൾവിളി ഉണ്ടായത്'; രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

author-image
സൂര്യ ആര്‍
New Update
sudhakaran.jpg

എം.ടി. വാസുദേവൻ നായർക്കെതിരേ വിമർശനവുമായി ജി. സുധാകരൻ. ഇടതുപക്ഷം ജനകീയപ്രശ്നങ്ങളിൽ എടുത്തിട്ടുള്ള ഒരു നിലപാടുണ്ട്, പ്രതിപക്ഷത്തായിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭങ്ങളുണ്ടാകും. ഭരണപക്ഷത്തായാലും പ്രക്ഷോഭങ്ങൾ നടത്തും. ഭരണംകൊണ്ട് മാത്രം ജനങ്ങളുടെ പ്രശ്നം തീരത്തില്ല. ഇത് മാർക്സിസമാണ്. അത് പഠിച്ചവർക്ക് അറിയാം.

മാർക്സിസം പഠിക്കാത്ത മാർക്സിസ്റ്റാണ് ഇവിടെ ഉണ്ടായത്. അത് വായിച്ചുപഠിക്കണം. അത് പറയാൻ എം.ടി. വാസുദേവൻ നായർ വരേണ്ട കാര്യമൊന്നും ഇല്ല. ഞങ്ങളൊക്കെ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം ഇല്ലെങ്കിലും ഞങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം വരേണ്ട കാര്യമില്ല. 

അദ്ദേഹം എന്തോ പറഞ്ഞപ്പോഴേക്കും ഭയങ്കര ഇളക്കം. ഉടനെ കേരളത്തിലെ സാഹിത്യകാരന്മാർക്ക് അന്നേരമാണ് ഉൾവിളി. ഓരോരുത്തർ ഓരോന്ന് പറഞ്ഞുകൊണ്ടു നടക്കുക. ഇതുവരെ എന്താ പറയാതിരുന്നത്. അതുതന്നെ ഭീരുത്വമാണെന്നും ജി. സുധാകരൻ പറഞ്ഞു സി.പി.എം. അനുകൂല അധ്യാപക സംഘടന സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment