Advertisment

നിദാഹാസ് ടി20: ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

New Update

കൊളംബോ: നിദാഹാസ് ടിട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നു. രാത്രി ഏഴു മണിക്ക് പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരായ ശ്രീലങ്കയുള്‍പ്പെടെ മൂന്നു ടീമുകള്‍ കളിച്ച പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയോട് ഒരു മത്സരം മാത്രമാണ് ഇന്ത്യ തോറ്റത്. ബംഗ്ലാദേശിനെ രണ്ടു തവണയും ശ്രീലങ്കയെ ഒരു തവണയും തോല്‍പ്പിച്ചു.

Advertisment

publive-image

ശ്രീലങ്കക്കെതിരെ രണ്ടു വിജയം നേടിയാണ് ബംഗ്ലാദേശ് കിരീട പോരാട്ടത്തിനിറങ്ങുന്നത്. വെള്ളിയാഴ്ച്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ആതിഥേയരായ ശ്രീലങ്കയെ അവസാന ഓവറില്‍ മറികടന്ന പ്രകടനം മാത്രം മതി ബംഗ്ലാദേശിന്റെ പോരാട്ടവീര്യം മനസ്സിലാക്കാന്‍.

മുഷ്ഫിഖുര്‍ റഹീം, തമീം ഇഖ്ബാല്‍, സാബിര്‍ റഹ്മാന്‍, സൗമ്യ സര്‍ക്കാര്‍, മഹമൂദുള്ള, ഷാകിബ് അല്‍ ഹസ്സന്‍ എന്നിവരടങ്ങിയ ബംഗ്ലാദേശിന്റെ ടോപ്പ് ഓര്‍ഡര്‍ ബാറ്റിങ് നിരയാണ് അവരുടെ ശക്തി.

Advertisment