Advertisment

നിപ്പ പ്രമേയമാക്കി സിനിമ വരുന്നു, സംവിധാനം ജയരാജ്

author-image
ഫിലിം ഡസ്ക്
New Update

Image result for jayaraj

Advertisment

കോഴിക്കോട്: ഒരു നാടിനെയാകെ ദുരിതത്തിലാഴ്‌ത്തിയ നിപ്പയുടെ അവസ്ഥ ഇത്രയും ഭീകരമാണെന്ന് കരുതിയിരുന്നില്ലെന്നും നിപ്പയുടെ ഭീകരാവസ്ഥ പ്രമേയമാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ജയരാജ് പറഞ്ഞു. കോഴിക്കോട് പ്രസ് ക്ളബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് മാറ്റി നിറുത്തിയിരുന്ന പരീക്ഷണ സിനിമകള്‍ക്ക് ഇപ്പോള്‍ നല്ല കാലമാണെന്നും ധാരാളം ചെറുപ്പക്കാര്‍ ഈ മേഖലയിലേക്ക് വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ രൂപീകരണത്തിലൂടെയാണ് ഇത്തരം സിനിമകള്‍ വിജയിക്കുന്നതെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.

ഒരു വെ‌ടിവയ്‌പിന്റെ ശബ്ദം പോലുമില്ലാതെയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ' ഭയാനകം ' സിനിമയില്‍ യുദ്ധത്തിന്റെ തീവ്രത പ്രേക്ഷകരുടെ മനസില്‍ എത്തിക്കുന്നത്. ആറ് നവരസങ്ങളുടെ സിനിമ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി ഹാസ്യം, ശൃംഗാരം, രൗദ്രം എന്നിവയാണ് ബാക്കിയുള്ളത്. അടുത്ത സിനിമ ഹാസ്യം ആയിരിക്കും.

സൂപ്പര്‍സ്റ്റാറുകള്‍ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. അവര്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ സ്വീകാര്യത കാരണം അങ്ങനെ സംഭവിച്ച്‌ പോകുന്നതാണ്. എന്നാല്‍ നല്ല നല്ല സിനിമകള്‍ ഉണ്ടാകാനുള്ള അന്തരീക്ഷമാണ് സൃഷ്‌ടിക്കേണ്ടത്. എനിക്ക് എപ്പോഴും ഞാന്‍ കണ്ടെത്തുന്ന താരങ്ങളെ വച്ച്‌ സിനിമ ചെയ്യാനാണ് ഇഷ്ടം. എനിക്ക് എല്ലാതരം സിനിമകളും ഇഷ്ടമാണ്. ഒരേസമയം രണ്ട് തരം സിനിമകള്‍ ചെയ്യാറുണ്ട്. അത് കണ്ടിട്ടാവാം നിങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്ന സംവിധായകനാണെന്ന് പലരും ചോദിച്ചത്. 2000ല്‍ ശാന്തം ചെയ്യുന്ന സമയത്ത് സംസ്ഥാനത്ത് ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് മാറ്റം വന്നിട്ടില്ല. അന്ന് രാഷ്ട്രീയത്തിന്റെ പേരിലാണ് കൊലപാതകമെങ്കില്‍ ഇപ്പോള്‍ വര്‍ഗീയതയുടെ പേരിലായിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

Advertisment