Advertisment

ബിഹാറില്‍ നിതീഷ് കുമാറിന്‍റെ ജനപ്രീതി കുറഞ്ഞു; അഭിപ്രായ സര്‍വ്വേ ഇപ്രകാരം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബീഹാര്‍ ബീഹാറില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായി അഭിപ്രായ സര്‍വ്വേ. എന്നാല്‍ സീറ്റുകളുടെ എണ്ണമനുസരിച്ച്‌ നിലവിലെ എന്‍.ഡി.എ ഭരണം തുടരുമെന്ന് അഭിപ്രായ സര്‍വ്വേ.

Advertisment

publive-image

അയാന്‍സ്- സീ-വോട്ടറിന്‍റെ അഭിപ്രായ സര്‍വ്വേയിലാണ് പുതിയ വിവരങ്ങള്‍‌. ഇതനുസരിച്ച്‌ എന്‍.ഡിഎ സഖ്യം 141- മുതല്‍ 161 സീറ്റുകള്‍ നേടും. യുപിഎ - ആര്‍.ജെ.ഡി സഖ്യത്തിന് 64 നും 84 നും ഇടയില്‍ സീറ്റുകള്‍ കിട്ടും. ഇടതുകക്ഷികള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് പരമാവധി 23 സീറ്റുകള്‍ കിട്ടും.

എന്നാല്‍ നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുവെന്നാണ് സൂചന. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവര്‍ 30% മാത്രമാണ്. ഭരണതലത്തില്‍ മാറ്റം വരണമെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.

nitheeshkumar
Advertisment