Advertisment

പ്രവാസി മലയാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു ഇ–മെയിൽ വഴി അപേക്ഷിക്കാൻ സൗകര്യമൊരുക്കി

author-image
admin
New Update

publive-image

Advertisment

തിരുവനന്തപുരം∙ വിദേശത്തു താമസിക്കുന്ന പ്രവാസി മലയാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു ഇ–മെയിൽ വഴി അപേക്ഷിക്കാൻ സര്‍ക്കാര്‍ സൗകര്യമൊരുക്കി.

www.keralapolice.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ നാട്ടിലെ വ്യക്തിയെ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ–മെയിൽ ആയി അപേക്ഷിക്കാം.

അപേക്ഷാ ഫീസ് നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അടയ്‌ക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഫോട്ടോ പതിക്കാത്ത ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക.

അപേക്ഷകന് ആവശ്യമെങ്കിൽ ഇ-മെയിലായും സർട്ടിഫിക്കറ്റ് അയച്ചുനൽകും. അപേക്ഷയോടൊപ്പം ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണം.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നതിനുള്ള രേഖ ലഭ്യമാണെങ്കിൽ ഹാജരാക്കിയാൽ മതിയെന്നും പൊലീസ് മേധാവി നിർദേശിച്ചു. പ്രവാസി മലയാളികളെ സംബന്ധിച്ച് ഏറെ പ്രയോജനകരമായ ഒരു തീരുമാനമാണിത്.

kuwait latest pinarayi pinarayivijayan
Advertisment