Advertisment

കുട്ടനാട് പ്രളയം: ദുരിതാശ്വാസ സഹായത്തിന് ആലപ്പുഴ ജില്ലാ ഓ ഐ സി സിയും

author-image
admin
New Update

റിയാദ്: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലും, പരിസര പ്രദേശങ്ങളിലും മുന്പൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിൽ പ്രളയക്കെടുതിയിൽ കുടുങ്ങിയ ദുരിത ബാധിതരെ സഹായിക്കുവാൻ രംഗത്തിറങ്ങിയ ആലപ്പുഴ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി യുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, ഡി.സി.സി അദ്ധ്യക്ഷൻ എം. ലിജുവിൻ്റെ അഭ്യർത്ഥന പ്രകാരം തങ്ങളാൽ കഴിയുന്ന തരത്തിൽ സഹായിക്കുന്നതിന് വേണ്ടി ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റി സംഭരിച്ച ഫണ്ട് ഡി സി സിക്ക് കൈമാറുന്നതിനായി ജില്ലാ പ്രസിഡൻ്റെ   സുഗതൻ നൂറനാട് നാട്ടിലേക്ക് പോയ മുൻ പ്രസിഡൻ്റെ സുരേഷ് ബാബുവിന് കൈമാറി.

publive-image

ചടങ്ങിൽ സത്താർ കായംകുളം, അബ്ദുല്ല വല്ലാഞ്ചിറ, എബ്രഹാം ചെങ്ങന്നൂർ, നൌഷാദ് കറ്റാനം, മജീദ് ചിങ്ങോലി , ഷിഹാബ് പോളക്കുളം,ഹാഷിം ആലപ്പുഴ,  സോണി കുട്ടനാട്, രാജൻ കാരിച്ചാൽ,ബഷീർ ചൂനാട്,കുഞ്ഞുമോൻ കൃഷ്ണപുരം, ജയശങ്കർ പ്രസാദ്, അജയൻ ചെങ്ങന്നൂർ, ഷാജി മുളക്കഴ, സൈഫ് കായംകുളം, റെജിമുൽ ഖാൻ, സാജിദ് ആലപ്പുഴ, സലാം ഇടുക്കി, മുജീബ് കായംകുളം, രാജു വഴുപാടി, ജെയിംസ് മാങ്ങാംകുഴി, രാജു ഭാരത്, വല്ലി ജോസ്  എന്നിവർ പങ്കെടുത്തു.ഫണ്ട് സംഹരണത്തിൽ സഹായിച്ച റിയാദ് കേന്ദ്ര കമ്മറ്റിയോടും മറ്റു ജില്ലാ കമ്മറ്റകളോടുമുള്ള നന്ദി യോഗം അറിയിച്ചു.         

Advertisment