Advertisment

ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് ഒഐസിസി ഹെൽപ്പ് ലൈൻ മുഖേന ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

New Update

publive-image

Advertisment

കുവൈറ്റ്:  കോവിഡ് പ്രതിസന്ധി മൂലം ജോലിയും, വേതനവുമില്ലാത ഭക്ഷ്യ സാധനങ്ങൾക്ക് ബുദ്ധിമുട്ടനുഭവിച്ച സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് ലോക് ഡൗണിൻ്റെ അവസാന നാളുകളിലും ഒരു 'കൈ' സഹായവുമായി കുവൈറ്റിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശ്രംഖലയായ 'നെസ്റ്റോ' ഗ്രൂപ്പ് നല്കിയ ഭക്ഷ്യധാന്യ കിറ്റുകൾ ഒഐസിസി ഹെൽപ്പ് ലൈൻ മുഖേന വിതരണം ചെയ്തു.

കുവൈറ്റ് ഒഐസിസിയുടെ വിവിധ ഏരിയാ കമ്മിറ്റികളായ ജഹ്‌റ, റിഗ്ഗയ്, അബ്ബാസിയ, ഫർവാനിയ, സാൽമിയ, മെഹ്ബൂല, മംഗഫ്, ഫഹാഹീൽ എന്നിവടങ്ങളിലെ ഏരിയ കോർഡിനേറ്റർമാർ മുഖേനയാണ് അർഹരായവർക്ക് കിറ്റുകൾ എത്തിച്ചു നല്കിയത്.

publive-image

ഒഐസിസി പ്രസിഡൻ്റ് വർഗീസ് പുതുക്കുളങ്ങര, വെൽഫെയർ വിംഗ് ചെയർമാൻ ഹരീഷ് ത്രിപ്പൂണിത്തുറ, വൈസ് ചെയർമാൻമാരായ സജി മണ്ഡലത്തിൽ, അനൂപ് സോമൻ, ഷബീർ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

OICC KUWAIT
Advertisment