Advertisment

അമീർ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ-ജാബർ അൽ സബയ്ക്ക് ആദരം അർപ്പിച്ച്  ഒ.ഐ.സി.സി കുവൈറ്റ് സാൽമിയ എരിയ 'രക്ത ദാനം മഹാദാനം 'എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ഗാന്ധിജയന്തി ദിനത്തിൽ അന്നം നൽകുന്ന മണ്ണിൽ നിന്ന് സമാധാനത്തിൻ്റെയും , കാരുണ്യത്തിൻ്റെയും കരുതലിൻ്റെയും പ്രതീകമായ, വിട പറഞ്ഞ അമീർ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ-ജാബർ അൽ സബയ്ക്ക് ആദരം അർപ്പിച്ച് കൊണ്ട് ഒ.ഐ.സി.സി കുവൈറ്റ് സാൽമിയഎരിയ രക്ത ദാനം മഹാദാനം എന്ന പേരിൽ രക്തദാന ക്യാമ്പ്

സംഘടിപ്പിച്ചു.

Advertisment

publive-image

ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന ചടങ്ങിൽ നിരവധി ആളുകൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു .ലളിതമായ ഉത്ഘാടന ചടങ്ങിൽ വിടവാങ്ങിയ അമീറിനെ അനുസ്മരിച്ച ആരംഭിച്ച ചടങ്ങിൽ. ബിനു മാസ്റ്റർ സ്വാഗതം പറഞ്ഞു, സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബിഎസ്‌ പിള്ള അധ്യക്ഷത വഹിച്ചു.

ഒ.ഐ .സി .സി ദേശിയ പ്രസിഡണ്ട് വർഗ്ഗീസ് പുതുക്കുളങ്ങര പരിപാടി ഉത്ഘാടനം ചെയ്തു , പ്രസ്തുത പരിപാടിയിൽ ദേശീയ ജനറൽ സെക്രട്ടറിമാരായ ബേക്കൻ ജോസഫ് , സെക്രട്ടറി സുരേഷ് മാത്തൂർ , വെൽഫയർ ചെയർമാൻ ഹരീഷ് തൃപ്പൂണിത്തറ , എന്നിവർ സംസാരിച്ചു.

ജോമോൻ കോയിക്കര നന്ദി പ്രകാശിപ്പിച്ചു .മധുകുമാർ മാഹി, സാബു പാലോസ്, ജിയോ മത്തായി , എൽദോ ബാബു , ജോസഫ് കോമ്പാറ ,ലാക് ജോസ്, ടോം എടയോടിയിൽ വിപിൻ രാജേന്ദ്രൻ , പെയ്റ്റൻ റോമനസ്, ടോണി കണ്ണൂർ , ബാബു ജോൺ എറണാകുളം , അഭിലാഷ് ആലപ്പുഴ , അഖിലേഷ് മാലൂർ ,ലിബിൻ മുഴക്കുന്ന് ,അനൂപ് സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.

പരിപാടിയിൽ രക്ത ദാനം നൽകിയ മുഴുവൻ ആളുക ളെയും അഭിനന്ദിക്കുകയും ആദരസു ചകമായി മെഡലും, ലഘു ഭക്ഷണ കിറ്റുകളും നൽകി .

പ്രസ്തുത പരിപാടി വിജയിപ്പിക്കാൻ എല്ലാവിധ സഹായ സഹകരണങ്ങൾ നൽകിയ മുഴുവൻ ആളുകൾക്കും വിശ്യഷ്യ ബ്ലഡ് ബാങ്ക് ജീവനക്കാർക്കും സാൽമിയ ഏരിയ കമ്മറ്റി നന്ദി അറിയിക്കുന്നു.

OICC KUWAIT
Advertisment