Advertisment

"തത്സമയം" പദ്ധതിയുമായി  ഒ.ഐ.സി.സി പ്രവർത്തകർ.

author-image
admin
New Update
റിയാദ് : മലപ്പുറം ജില്ലയിലെ  ദുരന്ത ബാധിത പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്യാമ്പുകളിൽ സഹായം എത്തിക്കുന്നതിനും വേണ്ടി ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി "തത്സമയം ഒ.ഐ.സി.സി" എന്ന തലവാചകത്തിൽ ക്യാമ്പയിന് തുടക്കം കുറിച്ചു. പദ്ധതിയുടെ  ഭാഗമായി അവധിയിൽ നാട്ടിലുള്ള പ്രവർത്തകരെ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് സജീവമാക്കി.
Advertisment
publive-image
അടിയന്തിര ധനസാഹയം ഉടൻ നാട്ടിലെത്തിക്കും. റിയാദിൽ ജില്ലാ കമ്മറ്റി നേരിട്ട് ധന സമാഹരണം നടത്തി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ബുദ്ധിമുട്ടുന്നവരിലേക്ക് എത്തിക്കും. കോൺഗ്രസ്സിന്റെ മണ്ഡലം കമ്മറ്റികളുമായി കൈകോർത്ത് പ്രവർത്തിക്കാനാണ് നിലവിൽ തിരുമാനം. സ്ഥിതിഗതികൾ പഴയ രീതിയിലേക്ക് തിരിച്ചെത്തിയാൽ പ്രയാസമുള്ള കുടുംബങ്ങളെ കണ്ടെത്തി സഹായിക്കാനുള്ള പദ്ധതി മലപ്പുറം ഡി.സി.സി യുമായി ആലോചിച്ചു കൈക്കൊള്ളും. ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മറ്റി റിയാദ് വാർത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
Advertisment