Advertisment

ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി നോർക്ക ഹെല്പ് ഡെസ്ക് - രണ്ടാം ഘട്ടം വെള്ളിയാഴ്ച.

author-image
admin
New Update

റിയാദ്: നോർക്ക ക്ഷേമ നിധിക്കും, നോർക്ക ഐഡന്റിറ്റി കാർഡിനും അപേക്ഷിക്കാൻ ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വഴിയൊരുക്കുന്നു. ആദ്യ ഘട്ടത്തിൽ അപേക്ഷിച്ച എല്ലാവര്ക്കും കാർഡ് എത്തിച്ചു കൊടുക്കാൻ ഒ.ഐ.സി.സി. റിയാത്ത സെന്ററൽ കമ്മിറ്റിക്ക് സാധിച്ചിരുന്നു.

Advertisment

publive-image

 

രണ്ടാം ഘട്ടം ആരംഭിക്കുന്നതിനു നിരവധി ഫോൺ കാളുകൾ സെൻട്രൽ കമ്മിറ്റിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. നോർക്ക കാർഡും, ക്ഷേമ നിധിയും പൂർണമായും ഓൺലൈൻ വഴിയാക്കിയത് ഒരു വലിയ സൗകര്യമായിരിക്കയാണ് പ്രവാസികൾക്ക്. സെപ്തംബര് 21, വെള്ളിയഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ വൈകുനേരം അഞ്ചു മണി വരെ ബത്‌ഹയിൽ കേരള മാർക്കറ്റിലുള്ള സഫ മക്ക ആഡിറ്റോറിയത്തിൽ ഹെല്പ് ഡെസ്ക് പ്രവർത്തിക്കും.

അപേക്ഷിക്കാൻ വരുന്നവർ തങ്ങളുടെ പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും വിസ പേജിന്റെ കോപ്പികൾ, ഇക്കാമ, ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ കൊണ്ട് വരണം. കൂടുതൽ വിവരങ്ങൾക്കായി 0567844919, 0551165719 0583615676, എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സെൻട്രൽ കമ്മിറ്റികൾ ഭാരവാഹികൾ അറിയിച്ചു.

Advertisment