Advertisment

ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി നോർക്ക ഹെല്പ് ഡെസ്ക് രണ്ടാം ഘട്ടം ആരംഭിച്ചു.

author-image
admin
New Update

റിയാദ്:നോർക്ക തിരിച്ചറിയൽ കാർഡിനും, നോർക്ക ക്ഷേമ പെൻഷനും വേണ്ടി അപേക്ഷ സ്വികരിക്കുന്നതിന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ഹെല്പ് ഡെസ്ക് രണ്ടാം ഘട്ടം ആരംഭിച്ചു. ആദ്യഘട്ടത്തിൽ എല്ലാ കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചിരുന്നു. രണ്ടാം ഘട്ടം സഫ മക്ക ആഡിറ്റോറിയത്തിൽ വെച്ച് നടന്നപ്പോൽ നിരവധി ആളുകളാണ് ഡെസ്ക് സന്ദർശിച്ചത്.

Advertisment

publive-image

നൂറിലധികം അപേക്ഷകൾ രണ്ട് മണികൂറിനുള്ളിൽ ലഭിച്ചു. നിരവധിയാളുകൾ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഡെസ്ക് സന്ദര്ശിച്ചു മടങ്ങി. പലരും ആവശ്യമായ രേഖകൾ ഇല്ലാതെയാണ് വന്നത്. ഓൺ ലൈനിൽ അന്ന് ഇപ്രാവശ്യം അപേക്ഷകൾ സ്വികരിക്കുന്നത്. കാർഡുകൾ അവരവരുടെ നാട്ടിലെ അഡ്രസിലേക്ക് നോർക്ക അധികൃതർ അയച്ചു കൊടുക്കും. ഡെസ്ക് സന്ദർശിക്കുന്നവർ പാസ്പോര്ട് പേജിന്റെ ആദ്യത്തെയും അവസാനത്തെയും പേജിന്റെ കോപ്പി, വിസ പേജ്, ഇക്കാമ കോപ്പി, ഫോട്ടോ തുടങ്ങിയ കൊണ്ട് വരണം.

വെള്ളിയച്ച ഉച്ചക്ക് രണ്ട മണിക്ക് ആരംഭിച്ച ഡെസ്ക് വൈകുനേരം ആറു മണിവരെ നീണ്ടു. കുഞ്ഞി കുമ്പള, മജീദ് ചിങ്ങോലി, സജി കായംകുളം, റസാഖ് പൂക്കോട്ടുംപാടം, മുഹമ്മദലി മണ്ണാർക്കാട്, മുഹമ്മദലി കൂടാളി, ഷംനാഥ് കരുനാഗപ്പള്ളി, രഘനാഥ് പറശിനി കടവ്, നവാസ് വെള്ളിമാട് കുന്നു. സാബു കൊല്ലം, അമീർ പട്ടണത്, നിഷാദ് ആലംകോട്, ജഹന്ഗീർ തിരുവന്തപുരം, അജയൻ ചെങ്ങന്നൂർ, വിനേഷ് ഒതായി, നാസർ വലപ്പാട്, മോഹൻദാസ് വടകര, ഫൈസൽ പാലക്കാട്, രാജൻ കാരിച്ചാൽ, അനസ് പാലക്കാട്, അബ്ദുൽ കരീം കൊടുവള്ളി, ജാബിർ, ജോർജ് എറണാംകുളം , ജോർജ് കുട്ടി, ഷാജി നിലമ്പൂർ, രാജ്മൽ ഖാൻ ആലപ്പുഴ, ശുകൂർ ആലുവ, ജോൺസൻ എറണാംകുളം, റോയ് വയനാട്, ഷിബി തൃശൂർ, തുടങ്ങിയവർ ഡെസ്കിനു നേത്രത്വം നൽകി.

അടുത്ത വെള്ളിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്ക് മുതൽ ആറു മണിവരെയായിരിക്കുമ് ഡെസ്ക് പ്രവര്തികുകയെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0567644919, 0551165719, 0583615676 എന്നീ നമ്പറുകളിൽ ബന്ധപെടനാമെന്നു ഭാരവാഹികൾ അറിയിച്ചു.

Advertisment