Advertisment

ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റ സമ്പൂർണ നേത്രത്വ സമ്മേളനം നടത്തി. 

author-image
admin
New Update
റിയാദ് : റിയാദിലെ ഓ.ഐ.സി.സി. യൂടെ നേത്രത്വത്തിൽ സഫ മക്ക പോളിക്ലിനിക്ക് ആഡിറ്റോറിയം (ഷുഹൈബ് നഗർ)  സമ്പൂർണ നേത്രത്വ സമ്മേളനം നടത്തി.സൗദി അറേബിയയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു നേത്രത്വ സമ്മേളനം നടക്കുന്നത്.
Advertisment
publive-image
ജില്ലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തകർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് പറയാനുള്ള ഒരു വേദിയായി സമ്പൂർണ സമ്മേളനം. വേദിയിൽ പ്രാസംഗികൻ മാത്രമുള്ള രാഹുൽ ശൈലി തന്നെയാണ് സെൻട്രൽ കമ്മിറ്റി സമ്പൂർണ സമ്മേളനത്തിലുടനീളം സ്വികരിച്ചത് പ്രവർകത്തരുടെ അഭിനന്ദനങ്ങൾക്കിടയാക്കി. രാവിലെ 8: 30നു സമ്മേളന പ്രതിനിധികൾ എത്തി  തുടങ്ങിയിരുന്നു.പതിനാല് ജില്ലകളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും സെൻട്രൽ
കൌൺസിൽ അംഗങ്ങളുമായിരുന്നു സമ്മേളന പ്രതിനിധികൾ.  രാവിലെ 9:00 മണിക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് പതാക ഉയർത്തിയതോടെയാണ് സമ്മേളനമാരഭിച്ചത്.  നാടിനും കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളെ സ്മരിച്ചു കൊണ്ട്  താത്കാലികമായി ഉണ്ടാക്കിയ രക്ഷതസാക്ഷി മണ്ഡപത്തിൽ  സമ്മേളന പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. തുടന്ന്  പ്രസംഗിച്ച  സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള റിയാദിലെ ഓ.ഐ.സി.സി.യുടെ പ്രവർത്തനങ്ങൾ നല്ല സുതാര്യതയോടെ നടത്തുവാൻ കഴിഞ്ഞ മൂന്നുകൊല്ലം കാലം ഈ  ഭരണ സമിതിക്ക് സാധിച്ചുവെന്ന്
അവകാശപ്പെട്ടു.
നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറി ഇസ്മായി എരുമേലി, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, ഷാജി സോണ, അസ്‌കർ കണ്ണൂർ, നൗഫൽ പാലക്കാടൻ, ശിഹാബ് കൊട്ടുകാട്  തുടങ്ങിയവർ സംസാരിച്ചു. രാവിലെ പത്തരയ്ക്ക് ഡോ. അബ്ദുൽസലാം സോഷ്യൽ ലീഡർഷിപ്പ് ക്ലാസ് എടുത്തു സംസാരിച്ചു. യഥാർത്ഥ നേതാവ് സദസിലിരിക്കുന്നവനാണന്നും പ്രവർത്തകരുടെ കഴിവുകൾ കണ്ടെത്തി അവരെ മുൻ നിരയിലേക്ക്  ഉയർത്തി കൊണ്ട് വരുന്നവനുമാണന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ബാസ്റ്റിൻ ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അനുശോചന പ്രമേയം യഹ്യയ കൊടുങ്ങലൂർ അവതരിപ്പിച്ചു.
ഉച്ചക്ക് ശേഷം നടന്ന സെഷനിൽ സെൻട്രൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  തരത്തിലുള്ള ആരോപണങ്ങൾക്കും ഇടം നൽകാതെ  ഉൾകൊണ്ട് മുന്നോട്ട് പോകാൻ ഓ.ഐ.സി.സി. ക്കായി. ജീവകാരുണ്യ രംഗത്ത് നല്ല പ്രവർത്തനങ്ങളാണ് സെൻട്രൽ കമ്മിറ്റി നടത്തിയത്. നോർക് ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു അപേക്ഷിച്ച എല്ലാവര്ക്കും കാർഡ് എത്തിച്ചു കൊടുക്കാൻ ഓ.ഐ.സി.സി.ക്കായി. അത് പോലെ അംഗങ്ങൾക്കിടയിൽ നടപ്പാക്കിയ സുരക്ഷാ പദ്ധതി ഒരു വലിയ സഹായമായിരുന്നുവെന്നു അവകാശപ്പെട്ടു.
നിതാഖത് കാലത്ത് ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു റിയാദിലെ സാധാരണക്കാരായ പ്രവാസി സമൂഹത്തിനു  വലിയ പിന്തുണ കൊടുക്കുവാന്ന് ഓ.ഐ.സി.സി ക്കായി. സാമൂഹ്യ പ്രതിബദ്ധതയുള്ള എല്ലാ വിഷയങ്ങളിലും ഓ.ഐ.സി.സി. അതിന്റെ അഭിപ്രായം പ്രവാസി സമൂഹത്തെ പത്ര മാധ്യമങ്ങളിലൂടെ അറിയിച്ചുവന്നു റിപ്പോർട്ടവതരിപ്പിച്ചു അദ്ദേഹം അഭിപ്രായപ്പെട്ടു.  സെന്റർ കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോർട്ട് ട്രഷറർ നവാസ് വെള്ളിമാട് കുന്നു അവതരിപ്പിച്ചു. നാസർ കല്ലറ, എബ്രഹാം ചെങ്ങന്നൂർ, ജമാൽ ചോറ്റി, അൻവർ ചെമ്പരുക്കി, നാസർ വലപ്പാട്,  സുലൈമാൻ പാലക്കാട്, സലാം തെന്നല, റൂബി മാർക്കോസ്, ഷിനേഷ് തമ്പി, ബിനു തോമസ്   തുടങ്ങിയവർ കഴിഞ്ഞ മൂന്ന് വർഷ കാലത്തേ പ്രവർത്തന  റിപ്പോർട്ട്  ജില്ലാ കമ്മികൾക്ക് വേണ്ടി  അവതരിപ്പിച്ചു. നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്കാണ് ജില്ലാ കമ്മിറ്റികൾ ഈ കഴിഞ്ഞ മൂന്ന് വർഷ കാലത്തിനിടക്ക് നേത്രത്വം  കൊടുത്തത്.
തുടർന്ന് സംസാരിച്ച സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ  സമൂഹ മാധ്യമങ്ങൾ സംഘടനയെ പൊതു സമൂഹത്തിനിടയിൽ കരിവാരിതേക്കാനുള്ള   ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് അഭ്യർത്ഥിച്ചു.  സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ  സജി കായംകുളം, രഘുനാഥ് പറശിനി കടവ്, മുഹമ്മദലി മണ്ണാർക്കാട്, , സലിം  കളക്കര,  ഷംനാഥ് കരുനാഗപ്പള്ളി, ജോർജ് എറണാംകുളം  വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്ടുമാരായ  സജീർ പൂന്തുറ, റഹ്മാൻ മുനമ്പത്, സുഗതൻ നൂറനാട്, സലാം ഇടുക്കി, സിഞ്ചു റാന്നി, ശുകൂർ ആലുവ, സുരേഷ് ശങ്കർ, ഫൈസൽ പാലക്കാട്, സലാം തെന്നല, അബ്ദുല്ല കരീം കൊടുവള്ളി, ഷാജി പാനൂർ,  റോയ് സി. ജോർജ്, ഉമ്മർ കാസർഗോഡ് തുടങ്ങിയവർ പരിപാടിക്ക് നേത്രത്വം നൽകി.
Advertisment