Advertisment

ഇന്ധന വില : കേന്ദ്രം നികുതി കൂട്ടി കൂട്ടി വഞ്ചിച്ചു ! സംസ്ഥാനം എല്ലാം ലാഭമായി കണ്ട് ആസ്വദിച്ചു. ഇപ്പോള്‍ ചെങ്ങന്നൂര്‍ കഴിഞ്ഞാല്‍ ആലോചിക്കാമെന്ന ഉരുണ്ടുകളി ? ഇവര്‍ ഉമ്മന്‍ചാണ്ടിയെ കണ്ടുപഠിക്കുമോ !

New Update

publive-image

Advertisment

തിരുവനന്തപുരം: ഇന്ധന വില നിയന്ത്രിക്കുന്ന കാര്യത്തില്‍ നാണംകെട്ട ഉരുണ്ടുകളിയുമായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍.

ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ ഇന്ധന വില താഴാതിരിക്കാന്‍ നികുതി വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ ഈ നികുതി ഉപേക്ഷിച്ച് വില നിയന്ത്രിക്കാന്‍ തയ്യാറാകാതെ ജനത്തെ ദ്രോഹിക്കുന്നത് തുടരുകയാണ് .

publive-image

ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാരും അധിക നികുതി വരുമാനത്തിന്‍റെ കാര്യത്തില്‍ ഒത്തുകളിക്കുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി 2 വര്‍ഷം കഴിഞ്ഞിട്ടും ഇന്ധന വില വര്‍ധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനത്തില്‍ 5 പൈസ കുറയ്ക്കാന്‍ തയ്യാറായിട്ടില്ല .

publive-image

പകരം ധനമന്ത്രി ഇപ്പോള്‍ പറയുന്നത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ആലോചിക്കുമെന്നാണ് .

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന 5 വര്‍ഷവും ഇന്ധന വില ഉയര്‍ന്നപ്പോള്‍ ഇതുവഴി കേരളത്തിനു കിട്ടിയ അധിക നികുതി വരുമാനം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു .

അതിനാല്‍ തന്നെ കേരളത്തെ സംബന്ധിച്ച് വില വര്‍ധനവ് ബാധിച്ചിരുന്നത് ഭാഗികം മാത്രമായിരുന്നു . എന്നാല്‍ ഇപ്പോള്‍ അധിക വരുമാനം വേണ്ടെന്ന് വെയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

publive-image

അന്തിമ തീരുമാനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം.

അതിനിടെ, ഇന്ധല വില കുറയ്ക്കുന്ന കാര്യം കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. ഇന്ധന വിലയില്‍ ദീര്‍ഘകാല പരിഹാരമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

publive-image

ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ധനത്തിന്റെ നികുതി വരുമാനം രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

modi gov pinarayivijayan petrol
Advertisment