Advertisment

ഓണം, ബക്രീദ് ഗാനങ്ങളുടെ സി.ഡി പ്രകാശനം ചെയ്തു.

author-image
admin
New Update
റിയാദ്: ദർശന ചാനലിലെ കുട്ടിക്കുപ്പായം എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ മിഷാൽ നിലമ്പൂർ ആലപിച്ച തക്ബീർപുലരി, ഓണം പൊന്നോണം എന്നീ വീഡിയോ ആൽബങ്ങളുടെ സി.ഡി പ്രകാശനം ചെയ്തു.
Advertisment
publive-image
റിയാദ് മലാസിലെ മൈത്രി വില്ലയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് തക്ബീർപുലരി എന്ന വീഡിയോ ആൽബം ദർശന ചാനൽ പ്രതിനിധി ഷഫീഖ് കിനാലൂർ റിയാദിലെ പ്രശസ്ത ഗായികയായ നൈസിയ നാസറിന് സി.ഡി കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു.
ഓണം പൊന്നോണം എന്ന വീഡിയോ ആൽബത്തിന്റെ സി.ഡി നിലമ്പൂർ പ്രവാസി സംഘടനയുടെ സെക്രട്ടറി  പർവീസ് എരഞ്ഞിക്കലിൽ നിന്നും‌ ജാസ്മിൻ റസാഖ് ഏറ്റുവാങ്ങി. ഓണം, ബക്രീദ് എന്നിവ പ്രമാണിച്ച് ഇശൽമീഡിയ പുറത്തിറക്കുന്ന തക്ബീർപുലരി, ഓണം പൊന്നോണം എന്നീ വീഡിയോ ആൽബങ്ങളിലെ ഗാനങ്ങൾ അബ്ദുൽകരീം കോലോംപാടം ആണ് രചനയും, സംഗീതവും നിർവ്വഹിച്ച‌ത്.
നാസർ കാരയിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം നിർവ്വഹിച്ചു. ഷഫീഖ് കിനാലൂർ, അബ്ദുറസാഖ് അറക്കൽ, പർവീസ് എരഞ്ഞിക്കൽ, ഫിറോസ് ചെമ്പാല, ജാഫർ മൂത്തേടത്ത,  റഫീഖ്. കെ.പി, ജാസ്മിൻ റസാഖ് എന്നിവർ സംസാരിച്ചു. ഹിദായത്ത് നിലമ്പൂർ സ്വഗതവും, മിഷാൽ നിലമ്പൂർ നന്ദിയും പറഞ്ഞു.
ജാസിദ് അത്തിമണ്ണിൽ, ഷൈൻ നിലമ്പൂർ, ഫൈസൽ ഇല്ലിക്കൽ, ശരീഫ് ഇല്ലിക്കൽ, ഷഹീർ വല്ലാഞ്ചിറ, ജംഷീദ് അത്തിമണ്ണിൽ, റഫീഖ് മുടകൻകുലവൻ, റജീഷ്, റംജീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Advertisment