Advertisment

ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല; അമ്മ മകളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

New Update

മുംബൈ : ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ മകളെ പെന്‍സില്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും കടിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്.

Advertisment

publive-image

ആറാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. ഇതില്‍ കലികയറിയ അമ്മ പെന്‍സില്‍ കൊണ്ട് മകളുടെ പിറകുവശത്ത് പല തവണ കുത്തുകയും കടിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന കുട്ടിയുടെ സഹോദരി ചൈല്‍ഡ് ഹെല്‍പ് ലൈനിലേക്ക് വിളിച്ച്‌ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് എന്‍.ജി.ഒയില്‍ നിന്നുള്ള രണ്ടു പേര്‍ വീട്ടിലെത്തുകയും അമ്മയോട് കാരണം തിരക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിക്കെതിരെ സാന്‍റ്ക്രൂസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

online class teacher
Advertisment