Advertisment

ഉമ്മൻ ചാണ്ടി - അമേരിക്കയിൽ ഐഒസി പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച അതുല്യ പ്രതിഭ : ജയചന്ദ്രന്‍ രാമകൃഷ്ണന്‍

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

Advertisment

ന്യൂയോർക്ക്: ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവിന്റെ നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാര്‍ഷികം കൊണ്ടാടുന്ന സന്ദർഭത്തിൽ അമേരിക്കയിലെ മലയാളികളും അഭിമാനത്തിന്റെ നിമിഷങ്ങളിലാണ്. കാരണം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഉമ്മന്‍ചാണ്ടിയെന്ന അതുല്യപ്രതിഭയായിരുന്നു.

1998 ജൂലൈ 11ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കില്‍ ഉദ്ഘാടനംചെയ്ത ഐഒസി പ്രസ്ഥാനം ഇന്ന് പടര്‍ന്നു പന്തലിച്ച് 27 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. ഐഒസി രൂപീകരിക്കുവാനുള്ള ആദ്യ ആലോചനായോഗം ജോര്‍ജ് എബ്രഹാമിന്റെ ക്യൂന്‍സിലുള്ള വസതിയില്‍ വച്ചാണ് കൂടിയത് എന്നതും ഈ അവസരത്തില്‍ അനുസ്മരണീയമാണ്.

publive-image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആദ്യ ഭാരവാഹികളായി ജോണ്‍ ഫീലിപ്പോസ് തെങ്ങുംചേരി (പ്രസിഡന്റ് ), ജോര്‍ജ് എബ്രഹാം (ജനറല്‍ സെക്രട്ടറി), ഡാനിയേല്‍ പുല്ലേലില്‍, സാക്ക് തോമസ് ( വൈസ് പ്രസിഡന്റുമാര്‍), ജോര്‍ജ് കോശി (ട്രഷറര്‍), ജയചന്ദ്രന്‍ രാമകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), രാജു വളഞ്ഞവട്ടം, ഡോ. സുന്ദരം (ഫൗണ്ടിംഗ് മെമ്പര്‍മാര്‍), അഡ്വ. സ്റ്റാന്‍സി കളത്തറ (ലീഗല്‍ അഡൈ്വസര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

publive-image

തുടര്‍ന്ന് ജോര്‍ജ് എബ്രഹാമും സാക്ക് തോമസും ഡല്‍ഹിയിലെത്തി എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിയെ സന്ദര്‍ശിക്കുകയും ഓവര്‍സീസ് കോണ്‍ഗ്രസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചര്‍ച്ചചെയ്യുകയുമുണ്ടായി.

ഐഒസി എന്ന പ്രസ്ഥാനത്തിന്റെ പേര് പിന്നീട് ഐഎന്‍ഒസി എന്നാക്കി മാറ്റി. ഐഎന്‍ഒസിയുടെ ക്ഷണപ്രകാരം 2001 ല്‍ ന്യൂയോര്‍ക്കിലെത്തിയ സോണിയാഗാന്ധിയാണ് അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സോണിയാഗാന്ധിയുടെ കൂടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗ്, മുരളി ഡിയോറം, ജയറാം രമേശ് എന്നിവരും സന്നിഹിതരായിരുന്നു.

ന്യൂയോര്‍ക്കിലെ ഷെറട്ടണ്‍ ഹോട്ടലിലായിരുന്നു ചടങ്ങ്. അന്നുമുതല്‍ ഐഒസി എന്നത് ഐഎന്‍ഒസി എന്നറിയപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോളത് ഐഒ സിയായിത്തന്നെ വീണ്ടും നാമകരണപ്പെടുകയും ലോകം മുഴുവനും ഒറ്റപേരില്‍ കോണ്‍ഗ്രസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഐഎന്‍ഒസിയുടെ പ്രഥമ പ്രസിഡന്റായി ഡോ. സുവീന്ദര്‍ മല്‍ഹോത്രയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് എബ്രഹാമിനേയും വൈസ് പ്രസിഡന്റായി സാക്ക് തോമസിനേയും ജോയിന്റ് സെക്രട്ടറിയായി ജയചന്ദ്രന്‍ രാമകൃഷ്ണനേയും ട്രഷററായി ജോസ് ചാരുമൂടിനേയും തെരഞ്ഞെടുത്തു. ഈ പ്രസ്ഥാനം വളര്‍ന്നു പന്തലിക്കുവാന്‍ കാരണഭൂതനായ ശ്രീ ഉമ്മന്‍ചാണ്ടിക്ക് ഞങ്ങളുടെ ഹൃദയംഗമായ നന്ദിയും സ്നേഹവും രേഖപ്പെടുത്തട്ടെ.

us news
Advertisment