Advertisment

കുമ്പസാര പീഡനം: പരാതിക്കാരിയെ സ്വഭാവഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസിനെതിരെ കേസെടുത്തേക്കും

New Update

കൊച്ചി: എട്ട് ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ വീണ്ടും കേസ്. കേസിലെ ഒന്നാംപ്രതി ഫാ.എബ്രഹാം വര്‍ഗീസിനെതിരെ സ്വഭാവഹത്യക്ക് കേസെടുക്കുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിന് ആശയക്കുഴപ്പം. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണോ അതോ നിലവിലുള്ള കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തണോ എന്നാണ് തീരുമാനമാകാത്തത്. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് വൈദികര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

Advertisment

publive-image

രാതിക്കാരിയായ വീട്ടമ്മയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന് കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസ് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് യൂട്യൂബിലിട്ടത്. വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍മാത്രം മുന്‍പാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവിന്റെ പേരും, ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ പേരും വീഡിയോയിലൂടെ വെളിപ്പെടുത്തി.

സംഭവം വാര്‍ത്തയായതോടെ യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയതിനെതിരെ ഇരയായ യുവതി ക്രൈംബ്രാഞ്ചിന് പരാതി നല്‍കി. ഫാ. എബ്രഹാം വര്‍ഗീസിനെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് നിലവിലുള്ളതിനാല്‍ പുതിയ കേസെടുക്കുന്നതിന്റെ നിയമപരമായ പ്രശ്‌നങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള കേസില്‍ പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യവും പരിഗണനയിലാണ്.

Advertisment