Advertisment

പാകിസ്ഥാൻ ക്രിക്കറ്റ് നായകൻ ധോണിയെ അനുകരിച്ചു; പക്ഷെ..

New Update

Advertisment

സിംബാവേയ്‌ക്കെതിരായ ഏകദിന പരമ്പര പാകിസ്ഥാന്‍ തൂത്തുവാരുകയായിരുന്നു. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരത്തില്‍ 131 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ പാക് നായകന്‍ സര്‍ഫാസ് അഹമ്മദ് ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ അനുകരിച്ചത് ഏറെ ശ്രദ്ധേയമായി. സംഭവം നടക്കുന്നത് കളിയുടെ 48-ാം ഓവറിലാണ്.

വിക്കറ്റ് കീംപിംഗ് ഗ്ലൗസ് സഹതാരം ഫഖര്‍ സമനേ ഏല്‍പ്പിച്ചിട്ട് സര്‍ഫാസ് അഹമ്മദ് ബോള്‍ ചെയ്യാനെത്തുകയായിരുന്നു. എന്തായാലും കരിയറിലെ ആദ്യ ഓവര്‍ സര്‍ഫാസ് മികച്ചരീതിയില്‍ തന്നെ പൂര്‍ത്തിയാക്കി. വെറും ആറ് റണ്‍സ് മാത്രമാണ് പാക് നായകന്‍ ആ ഓവറില്‍ വിട്ടുകൊടുത്തത്. പിന്നീട് മത്സരത്തിന്റെ അവസാന ഓവര്‍ എറിയാനും സര്‍ഫാസ് എത്തി.

എന്നാല്‍ സിംബാവേ താരം പീറ്റര്‍ മൂര്‍ താരത്തെ സിക്‌സര്‍ പായിക്കുകയും ചെയ്തു. ഇതാദ്യമാണ് സര്‍ഫാസ് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ബോള്‍ ചെയ്യുന്നത്. രണ്ട് ഓവറില്‍ നിന്ന് 15 റണ്‍സാണ് താരം വഴങ്ങിയത്.

ഇന്ത്യയുടെ മുന്‍ നായകന്‍ ധോണിയുടെ പേരില്‍ ഒരു വിക്കറ്റ് ഉണ്ട്. വിന്‍ഡീസ് താരം ട്രവിസ് ഡൗലിനാണ് ധോണിയുടെ ബോളിനു മുന്നില്‍ കുടുങ്ങിയത്.

Advertisment