Advertisment

വാങ്ങിയ വസ്ത്രത്തിനു നിലവാരമില്ലെന്ന് പറഞ്ഞിട്ടും മാറ്റി നല്‍കിയില്ല. ഉപഭോക്താവ് പാലായിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തി

New Update

publive-image

Advertisment

പാലാ : വാങ്ങിയ വസ്ത്രം മോശമെന്ന് കണ്ടപ്പോള്‍ കടയില്‍ എത്തിച്ചിട്ട് മാറ്റി നല്‍കാത്തതില്‍ പ്രതിക്ഷേധിച്ച് കടയ്ക്ക് മുന്‍പില്‍ ഉപഭോക്താവിന്‍റെ ഒറ്റയാള്‍ പ്രതിക്ഷേധം . പാലാ എടപ്പറമ്പിൽ ടെസ്റ്റയില്‍സിനു മുന്‍പിലായിരുന്നു ഇന്നലെ രാവിലെ ഉപഭോക്താവിന്‍റെ പ്രതിക്ഷേധം .

കടയിൽ തുണി വാങ്ങി ബില്ലും നല്‍കി വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് വാങ്ങിയ വസ്ത്രത്തിന്‍റെ നിലവാരമില്ലായ്മ ബോധ്യമാകുന്നത്.

publive-image

ഇതുമായി വാങ്ങിയ കടയില്‍ തിരികെ വന്നപ്പോള്‍ വസ്ത്രം മാറ്റി നല്‍കിയില്ലെന്ന് മാത്രമല്ല സ്ഥാപനത്തില്‍ നിന്നും മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും പറയുന്നു . ഇതോടെ വാങ്ങിയ വസ്ത്രവുമായി കടയ്ക്ക് മുന്‍പില്‍ അദ്ദേഹം കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു.

pala news
Advertisment