Advertisment

മലർവാടി ബെസ്റ്റ് സ്കൂൾ യൂണിറ്റ് അവാർഡ് അഞ്ചാം തവണയും പേഴുംകര മോഡൽ ഹൈസ്‌കൂളിന്

author-image
നൗഷാദ് ആലവി
New Update

പാലക്കാട്:  മലർവാടി സംസ്ഥാന ബെസ്റ്റ് സ്കൂൾ യൂണിറ്റ് അവാർഡ് അഞ്ചാം തവണയും പേഴുംകര മോഡൽ ഹൈസ്‌കൂളിന്. സ്കൂളിൽ നടന്ന റബ്‌വ ക്യാമ്പിൽ സംസ്ഥാന മലർവാടി കോഓർഡിനേറ്റർ മുസ്തഫ മങ്കട സ്കൂൾ മാനേജർ ശാക്കിർ മൂസാക്ക് അവാർഡ് കൈമാറി.

Advertisment

publive-image

സംസ്ഥാന സ്കൂൾ മലർവാടി യൂണിറ്റ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുത്ത പി.എം. ഫൗസിയ ടീച്ചർക്ക് സംസ്ഥാന സ്കൂൾ യൂണിറ്റ് കോഓർഡിനേറ്റർ നൂറുദ്ധീൻ ചേങ്ങര അവാർഡ് നൽകി.

മലർവാടി സംസ്ഥാന രക്ഷാധികരി അബ്ബാസ് കൂട്ടിൽ അധ്യക്ഷത വഹിച്ചു.

മലർവാടി സംസ്ഥാന സമിതിയംഗകളായ അൻസാർ നെടുമ്പാശ്ശേരി, മുജീബുറഹ്മാൻ തിരുവനന്തപുരം, നൗഷാദ് ആലവി, മോഡൽ ഹൈസ്കൂൾ ചെയർമാൻ അലവി ഹാജി എന്നിവർ പങ്കെടുത്തു.

ഫോട്ടോ : സംസ്ഥാന സ്കൂൾ മലർവാടി യൂണിറ്റ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുത്ത പി.എം. ഫൗസിയ ടീച്ചർക്ക് സംസ്ഥാന സ്കൂൾ യൂണിറ്റ് കോഓർഡിനേറ്റർ നൂറുദ്ധീൻ ചേങ്ങര അവാർഡ് നൽകുന്നു.

Advertisment