Advertisment

അപകടത്തില്‍ മരിച്ച ഷൊര്‍ണൂര്‍ സ്വദേശി നേരത്തെയും നിരവധി കഞ്ചാവ് കടത്തുകേസുകളില്‍പ്പെട്ടയാള്‍; ലഹരികടത്ത് സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

New Update

പാലക്കാട്: പാലക്കാട് ലഹരികടത്ത് സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷൊര്‍ണൂര്‍ സ്വദേശിയായ രാഹുലാണ് മരിച്ചത്. ഇയാള്‍ നേരത്തെയും നിരവധി കഞ്ചാവ് കേസുകളില്‍പ്പെട്ടയാളാണെന്നാണ് പൊലീസ് പറയുന്നത്. കേസ് അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.

Advertisment

publive-image

രാഹുലിനൊപ്പമുണ്ടായിരുന്ന ഷൊര്‍ണൂര്‍ സ്വദേശി തന്നെയായ അഭിജിത്തിനെ ഗുരുതര പരുക്കുകളോടെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരാളായ അന്‍ഷിഫ് രക്ഷപെട്ടെന്നാണ് വിവരം.

21 കിലോ കഞ്ചാവാണ് പൊലീസ് കാറിനുള്ളില്‍ നിന്ന് പിടിച്ചെടുത്തത്. പൊള്ളാച്ചി -പാലക്കാട് പാതയില്‍ എലപ്പുളളി പാറയിലാണ് അപകടം നടന്നത്. പഴനിയില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് കഞ്ചാവുമായി പോകുമ്പോള്‍ എതിരെ വന്ന ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വടകര റജിസ്‌ട്രേഷനിലുള്ള കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് രണ്ടു പേരെ പുറത്തെടുത്തത്.

Advertisment