Advertisment

ഒരു പഞ്ചായത്ത് വാർഡുമെമ്പർ ഇങ്ങനെയാവണം.

New Update

ഒരു മെമ്പറായല്ല സ്വന്തം കുടുംബാംഗത്തെപ്പോലെ ആളുകൾ സ്നേഹിക്കുന്ന ഒരു പഞ്ചായത്ത് മെമ്പർ. അദ്ദേഹം സദാ അവരുടെ വിളിപ്പാടകലെയുണ്ടാകും.അത്രയ്ക്ക് കർമ്മനിരതൻ. മറ്റുള്ള പൊതുപ്രവർത്തക്ക് ഒരുത്തമ മാതൃക.ലോക്ക് ഡൗൺ കാലത്ത് തൻ്റെ വാർഡിലെ ഓരോ വീട്ടിലേക്കും ഫോൺ ചെയ്തിരുന്നു..സ്നേഹത്തോടെയുള്ള കുശലാന്വേഷങ്ങൾ ഇങ്ങനെയായിരുന്നു :-

Advertisment

publive-image

" എന്തുണ്ടു വിശേഷങ്ങൾ...? വീട്ടിലെല്ലാവരും സുഖമായിരിക്കുന്നോ...'?

'ഇപ്പോൾ ജോലിക്കു പോകാൻ സാധിക്കുന്നില്ലായിരിക്കുമല്ലോ..? "

എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ മടിക്കാതെ വിളിക്കണമെന്ന അറിയിപ്പ്.കൂടാതെ എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ പറയണമെന്ന അഭ്യർത്ഥനയും.

പ്രതിസന്ധി കാലഘട്ടത്തിൽ നമ്മുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ ഇപ്രകാരം ചോദിച്ചിട്ടില്ലെന്നത് ഉള്ളിലൊരു സ്വാന്തനമായി നമുക്കനുഭവപ്പെടുന്നു.

കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡുമെമ്പർ  റംഷാദ് റഹ്‌മാൻ എന്ന യുവാവിനെ വ്യത്യസ്ഥനാക്കുന്നത്, തികച്ചും സേവന തൽപ്പരനാക്കുന്നത് ഈ സവിശേഷതകൾ കൊണ്ട് മാത്രമല്ല.

.

Stay@Home കാലയളവിൽ വാർഡിലെ എല്ലാ വീടുകളിലും രണ്ടു തവണ സന്ദർശനം നടത്തി വിവരങ്ങൾ നേരിട്ടു മനസിലാക്കുവാനും റംഷാദ് ശ്രദ്ധിച്ചിരുന്നു. വെറും സന്ദർശനമല്ല ബുദ്ധിമുട്ടുകൾ പരിമിതികൾ ഒക്കെ ചോദിച്ചറിഞ്ഞ് അതിന് കഴിയുന്നത്ര പരിഹാരവുമുണ്ടാക്കാൻ അദ്ദേഹം സദാ ശ്രമിച്ചിരുന്നു.

ടി.വി.യോ ഫോണോ ഇല്ലാത്തതിനാൽ കുഞ്ഞുമക്കൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നഷ്ടമാകുന്നെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെടാൻ വാഴൂർ സ്വദേശികൾക്ക് അദ്ദേഹം നേരിട്ട്‌ വാട്സ്ആപ് സന്ദേശം അയച്ചിട്ടുണ്ട്. അത്തരക്കാർക്ക് മെമ്പർ സ്വന്തം ചെലവിൽ മൊബൈൽ ഫോൺ വാങ്ങി നൽകുന്നതായിരിക്കും എന്ന് വാഗ്ദാനവുമുണ്ട്‌.

നിസ്വാർത്ഥനും കർമ്മനിരതനും സത്യസന്ധനുമായ ഈ മെമ്പറുടെ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള ഇടപെടലുകൾ - പ്രവർത്തനങ്ങൾ . ക്ഷേമാന്വേഷണങ്ങൾ ഒക്കെ വാഴൂർ നിവാസികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതുപോലെ ഊർജ്ജസ്വലരും സത്യസന്ധരുമായ ചെറുപ്പക്കാരാണ് പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരേണ്ടത്.ഇടതുസഹയാത്രികനായ അദ്ദേഹം പൊതുപ്രവർത്തനരംഗത്തെ വലിയൊരു മാതൃകയാണ്.

panchayathmember member
Advertisment