Advertisment

പാസ്പോര്‍ട്ട്‌ നിറമാറ്റം പ്രവാസ ലോകത്ത് പ്രധിഷേധം വ്യാപകം

author-image
admin
New Update

റിയാദ്:  എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവയ്ക്ക്  നീല നിറത്തിവും നല്‍കാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം.വ്യാപകമാകുന്നു  പ്രഖ്യാപനം പ്രവാസികളെ രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കലാണെന്ന് വിവിധ സംഘടനാനേതാക്കള്‍ സംസ്കാരിക രംഗത്ത് നില്‍ക്കുന്ന പ്രമുഖര്‍ അഭിപ്രായപെട്ടു  . വിവേചന നടപടിക്കെതിരെ കേന്ദ്രസര്‍ക്കാറിന് പ്രവാസി കൂട്ടായ്മകള്‍ നിവേദനം കൊടുക്കാന്‍ ഇരിക്കുകയാണ്.

Advertisment

 

publive-image

 

പാസ്‌പോര്‍ട്ടിന്റെ നിറത്തിന്റെ പേരില്‍ ആ വ്യക്തി വിവേചനത്തിന് ഇരയാകുമെന്നതിനാല്‍ രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കലാകും ഈ തീരുമാനത്തിന്റെ പ്രത്യാഘാതമെന്നാണ് നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പുറംരാജ്യങ്ങളില്‍ ജോലി തേടിയെത്തുന്ന അവിദഗ്ധ ഇന്ത്യന്‍ തൊഴിലാളികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക്. പാസ്‌പോര്‍ട്ടില്‍ വേര്‍തിരിവ് വരുത്തുന്നത് സങ്കടകരമാണെന്ന് കുടിയേറ്റ തൊഴിലാളികളും പറയുന്നു.

കുടുംബവിവരം, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തുന്ന പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഒഴിച്ചിടാനുള്ള തീരുമാനവും പ്രവാസികളെ പ്രതികൂലമായി ബാധിക്കും. ബന്ധുക്കളെയും മറ്റും നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ മറ്റു തെളിവുകള്‍ തേടേണ്ട ഗതികേടാവും ഇതോടെ രൂപപ്പെടുക.

Advertisment