Advertisment

പാസ്സ്പോര്‍ട്ട് വേര്‍തിരിവ് ഒ ഐ സി സി റിയാദ് ആലപ്പുഴ ജില്ലാകമ്മറ്റി പ്രതിഷേധിച്ചു.

author-image
admin
New Update

റിയാദ് :- കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് നൽകാനുള്ള വിവേചനപരമായ നടപടിയിൽ  നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നു ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

പാസ്സ്പോർട്ടിൻ്റെ നിറം രണ്ടുതരം ആകുന്നതോടുകൂടി തൊഴില്‍ തേടി വിദേശത്തു പോകുവാൻ വിമാനത്താവളത്തിൽ എത്തുന്നതുമുതൽ കുറഞ്ഞ വിദ്യഭാസമുള്ളവർ അപമാനിതർ ആകുവാൻ തുടങ്ങും.   മണലാരണ്യങ്ങളിലും വിയര്‍പ്പൊഴുക്കി നമ്മുടെ നാടിന് സമ്പത്ത് നേടിത്തരുന്നവരെ അപമാനിക്കുന്നത് ക്രൂരതയാണ്. സാധാരണക്കാരോടും പാവപ്പെട്ടവരോടും ഉള്ള സർക്കാരിന്റ മനോഭാവത്തിൽ മാറ്റം വരണമെന്ന് ജില്ലാ കമ്മറ്റി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകൾ സമത്വത്തിനുള്ള അവകാശങ്ങളാണ് വിശദീകരിക്കുന്നത്. എല്ലാ പൗരന്മാരെയും ഒന്നായി കാണുന്നതാണ് അത്.തൊഴിലവസരം നഷ്ടപ്പെടുന്നതിലേക്കും അപമാനിക്കപ്പെടുന്നതിലേക്കും ഇത് നയിക്കും. സ്വന്തം രാജ്യം തന്നെ പൗരന്മാരെ ഇങ്ങനെ തരംതിരിക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനം തിരുത്താൻ എത്രയും വേഗം കേന്ദ്ര സർക്കാർ തയാറാകണം.

Advertisment