Advertisment

പെര്‍ഫക്ട് ഫിഗര്‍ സങ്കല്‍പ്പത്തിനെതിരെ അടിവസ്ത്ര ക്യാമ്പെയിനുമായി 6 സ്ത്രീകളുടെ മുന്നേറ്റം ശ്രദ്ധേയമായി

New Update

publive-image

Advertisment

പെര്‍ഫക്ട് ഫിഗര്‍ സങ്കല്‍പ്പത്തിനെതിരെ അടിവസ്ത്ര ക്യാമ്പെയിനുമായി ആറ് സ്ത്രീകള്‍ രംഗത്തെത്തിയത് തരംഗമായി മാറി . ആറ് പേരും പ്രൊഫഷണല്‍ മോഡലുകളോ സൈസ് സീറോ ശരീരമോ ഉള്ളവരല്ല. ആറ് പേരും വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമുള്ളവരാണ്. അവരുടെ പ്രായവും നിറവും വ്യത്യസ്തമാണ്.

എന്നാല്‍ സമൂഹത്തിന്റെ ചില സങ്കല്‍പ്പങ്ങള്‍ അവര്‍ ഒന്നിച്ച് തിരുത്തിയിരിക്കുകയാണ് ഒരു ക്യാമ്പയിനിലൂടെ. അടിവസ്ത്ര ക്യാമ്പെയിന്‍ നടത്തിയാണ് ഇവര്‍ ആറ് പേരും പെര്‍ഫക്ട് ഫിഗര്‍ എന്നൊരു സങ്കല്‍പ്പത്തിന് മാറ്റം വരുത്തിയിരിക്കുന്നത്.

എന്നാല്‍ അടിവസ്ത്രം ഉള്‍പ്പെടെയുള്ളവ എല്ലാ സൈസുകളിലുള്ളവരും ഉപയോഗിക്കുന്നവരായതിനാല്‍ അര്‍ധനഗ്‌നരായി അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്താണ് ക്യാമ്പെയിന്‍ സംഘടിപ്പിച്ചത്.

publive-image

മേല്‍വസ്ത്രവും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ ഇവര്‍ തങ്ങളുടെ തൊലി നിറത്തിലും ശരീരത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ചിലരുടെ ശരീരത്തില്‍ പാണ്ടുകളും പാടുകളുമെല്ലാം ഉണ്ടായിട്ടും അതൊന്നും മറയില്ലാതെ തന്നെ അവര്‍ ധൈര്യപൂര്‍വ്വം കാണിച്ചു.

ആറ് പേരില്‍ ഒരാള്‍ ശാരീരിക വൈകല്യമുള്ള സ്ത്രീയാണ്. തങ്ങളുടെ കുറവുകളെയെല്ലാം മനോധൈര്യംകൊണ്ട് കീഴ്‌പ്പെടുത്തി വിജയത്തിലെത്തി നില്‍ക്കുന്ന ചിരിക്കുന്ന മുഖമായിരുന്നു എല്ലാവര്‍ക്കും.

തനേഷ ബ്രൗണ്‍, ആമി സ്‌ട്രെറ്റന്‍, ടാറ്റിയാന, കാന്‍ഡിസ് കെല്ലി, കെല്‍സി റോസ്, ഗ്ലോറിയ മാമുറോവ് എന്നീ സ്ത്രീകളാണ് ഈ വ്യത്യസ്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

Advertisment