Advertisment

ഇന്ധന വില വർധനയ്ക്കെതിരെ പ്രതിഷേധം തുടരുമ്പോഴും തുടർച്ചയായ എട്ടാം ​ദിവസവും പെട്രൊൾ, ഡീസൽ വില വർധിപ്പിച്ച് എണ്ണ കമ്പനികൾ; എട്ടു ​ദിവസം കൊണ്ട് പെട്രൊളിന് കൂടിയത് 4.53 രൂപ

New Update

ഡല്‍ഹി: തുടർച്ചയായ എട്ടാം ​ദിവസവും പെട്രൊൾ, ഡീസൽ വില വർധിപ്പിച്ച് എണ്ണ കമ്പനികൾ. പെട്രൊളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 4.53 രൂപയും ഡീസലിന് 4.41 രൂപയുമാണ് കൂടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രൊളിന് 79.85 രൂപയും ഒരു ലിറ്റർ ഡീസലിന് 73.88 രൂപയുമാണ് പുതിയ വില.

Advertisment

publive-image

കൊവി​ഡ് പ​ട​ർന്നു​പി​ടി​ക്കു​ന്ന കാ​ല​ത്ത്​ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ൽ സം​സ്ഥാ​ന സ​ർക്കാ​റി​നു​ള്ള പ്ര​തി​ഷേ​ധം അറിയിക്കാൻ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർമേ​ന്ദ്ര​പ്ര​ധാ​ന് മ​ന്ത്രി എ കെ ശ​ശീ​ന്ദ്ര​ൻ ഇന്നലെ ക​ത്ത​യ​ച്ചിരുന്നു.

ക്രൂ​ഡോ​യി​ൽ വി​ല കു​റ​ഞ്ഞ​തി​ന​നു​സ​രി​ച്ച്​ ഇ​ന്ധ​ന​വി​ല കു​റ​ക്കു​ന്ന​തി​ന് എ​ണ്ണ​ക്ക​മ്പ​നി​ക​ൾക്ക് നി​ർദേ​ശം ന​ൽക​ണ​മെ​ന്നും എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്​​ക്കാൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

 

petrol disel price PETROL PRICE petrol disel price hike disel price
Advertisment