Advertisment

പെട്രോൾ ഡീസൽ വിലനികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തണമെന്ന് തോമസ് ചാഴികാടൻ എം പി

New Update

വെളിയന്നൂർ. പെട്രോൾ ഡീസൽ വില ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യം സൃഷ്ട്ടിക്കുന്നത് കേന്ദ്ര സർക്കാരാണ് ഇതിനു പരിഹാരം കാണുന്നതിന് പെട്രോൾ ഡീസൽ വിലനികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തുകയും, വില നിർണ്ണയ അവകാശം പെട്രോളിയം കമ്പനികളിൽ നിന്നും സർക്കാർ തിരിച്ചെടുക്കുകയും ചെയ്യുക മാത്രമാണെന്ന് തോമസ് ചാഴികാടൻ എം പി.

Advertisment

publive-image

കേരളാ കോൺഗ്രസ് എം വെളിയന്നൂർ മണ്ഡലം കമ്മറ്റി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച ധർണ്ണ ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ്‌ സണ്ണി പുതിയിടം അധ്യക്ഷത വഹിച്ച യോഗത്തിൽ, കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ്‌ പി എം മാത്യു ഉഴവൂർ, കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴികാടൻ, പഞ്ചായത്ത് മെമ്പർ ജിൻസൺ പെരുന്നിലം,ജോമോൻ കുന്നേൽ, ബേബിച്ചൻ കണ്ടനാമറ്റം , സജി തണ്ണിപ്പാറ , ബെന്നി പറക്കാട്ട് സ്റ്റിമി വിൽ‌സൺ  എന്നിവർ പ്രസംഗിച്ചു.

PETROL PRICE
Advertisment