Advertisment

ബിബിസി റിപ്പോർട്ട് സംസ്ഥാന സർക്കാരിനുള്ള എട്ടിന്റെ പണി ? ആദ്യം മാനേജ്‌മെന്ററിയാതെ 'ഒപ്പിച്ചെടുത്ത' 'പിആർ' റിപ്പോർട്ടിന്റെ കണക്കുതീർക്കാൻ വീഴ്ചകൾ അക്കമിട്ടു നിരത്തി... കേരളത്തിന്റെ അന്താരാഷ്ട്ര വീമ്പിളക്കൽ തേച്ചൊട്ടിച്ച് ബിബിസിയുടെ വിശദ റിപ്പോർട്ട് ! പതർച്ച മറയ്ക്കാൻ പ്രതിപക്ഷ സമരങ്ങളെ പഴിചാരി മുഖ്യമന്ത്രിയുടെ ചടുല നീക്കം !

author-image
കിരണ്‍ജി
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഒരു ഘട്ടത്തിൽ പുകഴ്ത്താനിടയായതിന് പകരം വീട്ടി കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകൾ അക്കമിട്ട് നിരത്തി ബിബിസി പുറത്തുവിട്ട റിപ്പോർട്ട് സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നു.

ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ബിബിസി റിപ്പോർട്ടിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി അതെ സമയം മുൻ ബിബിസി റിപ്പോർട്ട് പിആർ വർക്കിന്റെ ഭാഗമായിരുന്നെന്ന ആക്ഷേപം അടിസ്ഥാന രഹിതമായിരുന്നെന്ന് തെളിഞ്ഞില്ലേയെന്ന് ചോദിച്ച് കൃത്യമായ മറുപടിയിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

മാത്രമല്ല ഇന്നത്തെ പത്ര സമ്മേളനത്തിൽ രോഗവ്യാപനത്തിന് കാരണം കോവിഡ് കാലത്തെ ലോക്ഡൌൺ വിലക്കുകൾ ലംഘിച്ചുകൊണ്ടുള്ള പ്രതിപക്ഷ സമരമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതും ബിബിസി റിപ്പോർട്ടിനുള്ള മറുപടി ചോദ്യത്തിനു മുൻപേ നല്കിയതുപോലായി.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ കേരളത്തെ പുകഴ്ത്തിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി സർക്കാർ അനുകൂലികൾ പറഞ്ഞുകൊണ്ടിരുന്നത്.

publive-image

എന്നാൽ അന്നത്തെ വാർത്ത വന്ന വഴിയും അതിലെ ചതിക്കുഴിയും ബിബിസി തൊട്ടുപിന്നാലെ നൽകിയ തിരുത്തൽ വാർത്തയിലൂടെ വ്യക്തമായിരുന്നു. ബിബിസിയിലെ മുൻ ഇടതു സഹയാത്രികയായ മാധ്യമ പ്രവർത്തകയുടെ സംഭാവനയായിരുന്നു ആദ്യത്തെ പുകഴ്ത്തൽ വാർത്ത.

മാനേജ്മെന്റ് അറിയാതെയായിരുന്നു സാധാരണ റിപ്പോർട്ട് എന്ന നിലയിൽ ഈ വാർത്ത പുറത്തുവന്നത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ അത് നല്ലവണ്ണം മുതലാക്കുകയും ചെയ്തു. എന്നാൽ അതിന്റെയൊക്കെ കേട് തീർക്കുന്നതായിരുന്നു ഇന്നത്തെ ബിബിസി വാർത്ത.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ ഘട്ടത്തിലെത്തിയിട്ടുപോലും അന്താരാഷ്ട്ര നിലവാരമില്ലെന്ന് അക്കമിട്ട് നിരത്തുകയാണ് ബിബിസി റിപ്പോർട്ട്. പരിശോധനകൾ ഇപ്പോഴും അപര്യാപ്തമാണ്.

ആയിരം കേസുകളിലേയ്ക്കെത്താൻ 110 ദിവസങ്ങൾ എടുത്ത കേരളം അതിന്റെ അഞ്ചിലൊന്ന് ദിവസങ്ങൾകൊണ്ട് 12000 കേസുകളിലേയ്ക്ക് എത്തിയതിലെ വീഴ്ചകളാണ് ഒന്നൊന്നായി നിരത്തിയിരിക്കുന്നത് .

publive-image

എന്തായാലും കോവിഡ് കാലത്ത് നയതന്ത്ര വഴികളിലൂടെയുള്ള സ്വർണക്കടത്ത് പുറത്തുവന്ന പിന്നാലെ ബിബിസി റിപ്പോർട്ടിലെ തിരിച്ചടി കൂടിയായപ്പോൾ രാഷ്ട്രീയമായി സർക്കാരിന് അത് താങ്ങാവുന്നതിലപ്പുറം പ്രഹരമായി മാറുകയാണ്. ഇന്നത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ വിശദീകരണം തന്നെ തീർത്തും ദുർബലമായി മാറി.

പ്രതിപക്ഷ സമരങ്ങൾ സാമൂഹ്യ വ്യാപനത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും അതിനും അപ്പുറമാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങൾ.

എന്തായാലും ഏതു മാർഗത്തിലൂടെയാണെങ്കിലും സർക്കാർ ഉണ്ടാക്കിയെടുത്തതും സൈബർ പോരാളികൾ ആഘോഷിച്ചതുമായ വമ്പൻ ഇമേജ് ഇപ്പോൾ സർക്കാരിനൊപ്പമില്ല. മാത്രമല്ല തിരിച്ചടികൾ നേരെ വിപരീത ദിശയിൽനിന്ന് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

http://ബിബിസി വാർത്ത വായിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക - https://www.bbc.com/news/world-asia-india-53431672

covid kerala cm pinarai
Advertisment