Advertisment

പ്രതിപക്ഷത്തിന്‍റെ ജോലി തിരുത്തുകയെന്നത് ! പിണറായിക്കത് മനസിലാകാത്തത് പ്രതിപക്ഷ നേതാവാകാത്തതിനാല്‍. അടുത്ത തവണ പിണറായിക്കതിനവസരം കിട്ടുമെന്ന് രമേശ്‌ ചെന്നിത്തല

New Update

publive-image

Advertisment

തിരുവനന്തപുരം : ഡാമുകള്‍ തുറന്നുവിട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ ശരിയായി മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും പ്രളയ സമയത്ത് ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

സര്‍ക്കാരിന് മംഗളപത്രം നല്‍കുന്നതല്ല പ്രതിപക്ഷത്തിന്‍റെ ജോലിയെന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുക എന്നതുതന്നെയാണ് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്വമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ കടമകള്‍ മുഖ്യമന്ത്രി മറക്കുന്നു. കാര്യങ്ങള്‍ മനസിലാകാത്തത് മുഖ്യമന്ത്രിക്കാണ്.

അദ്ദേഹം പ്രതിപക്ഷ നേതാവായി ഇരിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തിനു ഇതൊക്കെ മനസിലാകാതെ പോകുന്നത്. അടുത്ത തവണ അദ്ദേഹത്തിന് അതിനുള്ള സാഹചര്യം ഉണ്ടാകുമെന്നും അപ്പോള്‍ പഠിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ramesh chennithala
Advertisment