Advertisment

കൊവിഡ് പ്രതിരോധത്തില്‍ എന്ത് ഇടപെടലുകളാണ് യുഎന്‍ നടത്തിയത് ? ഭീകരാക്രമണത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ എന്താണ് ചെയ്തത് ? ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധത്തിനായി യുഎന്‍ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഭീകരാക്രമണത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ യുഎന്‍ എന്താണ് ചെയ്തതെന്നും പ്രധാനമന്ത്രി ചോദിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ആയാണ് സമ്മേളനം നടത്തിയത്. നേരത്തെ റെക്കോഡ് ചെയ്ത പ്രധാനമന്ത്രിയുടെ പ്രസംഗമാണ് അവതരിപ്പിച്ചത്.

Advertisment