Advertisment

പിഎന്‍ബി എടിഎമ്മുകളില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പണം പിന്‍വലിക്കാന്‍ പുതിയ നിബന്ധന

New Update

ന്യൂഡല്‍ഹി:  ഡിജിറ്റല്‍ മോഷണങ്ങളെ പ്രതിരോധിക്കാന്‍ സാങ്കേതികമായും അല്ലാതെയും നിരവധി പരീക്ഷണങ്ങളാണ് വിവിധ ബാങ്കുകള്‍ നടത്തുന്നത്.

Advertisment

publive-image

ഇതിന്റെ ഭാഗമായി എടിഎമ്മുകള്‍ വഴി നടക്കുന്ന അനധികൃത ഇടപാടുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഡിസംബര്‍ ഒന്ന് മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കും (പിഎന്‍ബി) ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം അവതരിപ്പിക്കാന്‍ പോകുകയാണ്.

ഡിസംബര്‍ 1 മുതല്‍ ബാങ്ക് ഇടപാടുകള്‍ക്കായി ഒടിപി നല്‍കിയുള്ള എടിഎം പിന്‍വലിക്കല്‍ ആരംഭിക്കും. എസ്ബിഐ നേരത്തെ തന്നെ നടപ്പിലാക്കിയ സംവിധാനമാണിത്.

നിലവില്‍ രാത്രി 8 മുതല്‍ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിന്‍വലിക്കാന്‍ നിബന്ധനകളില്ല. എന്നാല്‍, സുരക്ഷയുടെ ഭാഗമായി പിഎന്‍ബി 2.0 ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുകയാണ്. ഈ നീക്കത്തിലൂടെ, പിഎന്‍ബി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം അവരുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഒടിപി ലഭിക്കും.

കാര്‍ഡ് ഉടമ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കി കഴിഞ്ഞാല്‍ എടിഎം സ്‌ക്രീനില്‍ ഒടിപി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രദര്‍ശിപ്പിക്കും. പണം ലഭിക്കുന്നതിന് ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി സ്‌ക്രീനില്‍ ടൈപ്പ് ചെയ്യണം. ഈ പ്രക്രിയ അനധികൃത എടിഎം പണം പിന്‍വലിക്കലില്‍ നിന്ന് പിഎന്‍ബി കാര്‍ഡ് ഉടമകളെ സംരക്ഷിക്കും. .

pnb atm money widrow5
Advertisment