Advertisment

കൊച്ചിയിലെ ഞരമ്പന്‍ ‘പൊലീസ്’ പിടിയില്‍; നടപടി വീഡിയോ വൈറലായതിനെ തുടര്‍ന്ന്

New Update

ഡ്യൂട്ടിക്കിടെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ ഞരമ്പന്‍ ‘പൊലീസി’നെ കസ്റ്റഡിയില്‍ എടുത്തു. കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ അറിഞ്ഞുകൊണ്ട് സ്പര്‍ശിച്ച ഹോംഗാര്‍ഡ് ശിവകുമാറിനെയാണ് പൊലീസ് പിടികൂടിയത്.

വഴിയിലൂടെ നടന്നു പോകുന്ന വിദ്യാര്‍ഥിനികളെയും യുവതികളെയും ഇയാള്‍ ദുരുദ്ദേശപരമായി സ്പര്‍ശിക്കുന്ന വിഡിയോ വൈറലായതോടെ തേവര പൊലീസ് നടപടിയെടുത്തത്. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലും വിഡിയോയും കമന്റുകളും പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല. കൈവീശി നിന്ന് സ്ത്രീകള്‍ അടുത്തു കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ സ്പര്‍ശിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംശയം തോന്നി ചിലര്‍ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ ഇയാള്‍ പിന്നെയും ഈ പരിപാടി’ തുടര്‍ന്നിരുന്നു.നാലുമിനിറ്റിലധികം വരുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Advertisment