ന്യൂഡല്‍ഹി: താടി നീട്ടിവളര്‍ത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മുസ്ലിം എസ്.ഐക്ക് സസ്പെന്ഷന്. രാമാല പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ ഇന്‍താസര്‍ അലിക്കാണ് സസ്പെന്ഷന് ലഭിച്ചത്.
മേലധികാരികളുടെ അനുമതി വാങ്ങാതെ താടി നീട്ടിവളര്‍ത്തിയെന്നും ഇത് പൊലീസിന്‍റെ ഡ്രസ്കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്.
അതേസമയം, അനുമതിക്കായി കഴിഞ്ഞ നവംബറില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇന്‍താസര്‍ അലി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനിടെ താടി ഒരിക്കലും പ്രശ്നമായി മാറിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.പി പൊലീസിെന്റ ചട്ടമനുസരിച്ച് സിഖുകാര്‍ക്ക് ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങള്‍ക്കും താടി നീട്ടി വളര്‍ത്തണമെങ്കില്‍ പൊലീസിെന്റ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇന്‍താസര്‍ അലിയെ കഴിഞ്ഞ ദിവസമാണ് അനുവാദമില്ലാതെ താടി നീട്ടി വളര്‍ത്തിയതിന് സസ്പെന്‍ഡ് ചെയ്തതെന്ന് ബാഗ്പാത് എസ്.പി അഭിഷേക് സിങ് പറഞ്ഞു.