Advertisment

ജസ്‌നയുടെ മുണ്ടക്കയത്തെ നിര്‍മ്മാണത്തിലുള്ള വീട്ടില്‍ പൊലീസ്‌ പരിശോധന

New Update

Advertisment

പത്തനംതിട്ട:  ജസ്‌ന‌യെ കാണാതായിട്ട് 90 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ മുണ്ടക്കയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ പൊലീസ്‌ പരിശോധന നടത്തും.  ജസ്‌നയുടെ അച്ഛന്റെ കമ്ബനി നിര്‍മിക്കുന്ന വീട്ടിലാണ് പൊലീസ് പരിശോധന . സ്‌കാനിങ് യന്ത്രങ്ങളുടെ സഹായത്താലാണ്‌ പരിശോധന നടത്തുക.

കേസില്‍ നിര്‍ണായകമായേക്കാവുന്ന ജസ്‌നയുടെ ഫോണ്‍വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. പഴയ മെസേജുകളും കോള്‍ വിവരങ്ങളുമാണ് വീണ്ടെടുത്തത്. ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ജസ്‌ന‌ക്കായി വ്യാപക തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ 22നാണ് ബിരുദ വിദ്യാര്‍ഥിനിയായ ജസ്നയെ ഏരുമേലിയില്‍ നിന്നും കാണാതായത് . ജസ്നയെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ വിവിധയിടങ്ങളിലായി നിരവധി പെട്ടികളും സ്‌ഥാപിച്ചിട്ടുണ്ട്‌. അതില്‍നിന്നും ചില നിര്‍ണായകയ വിവരങ്ങള്‍ കിട്ടിയെന്നും സൂചനയുണ്ട്‌.

അതേസമയം കേസ്‌ സിബിഐക്ക്‌ വിടണമെന്നാവശ്യപ്പെട്ട്‌ ജെസ്‌നയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു.

Advertisment