Advertisment

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 99പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

New Update

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Advertisment

publive-image

കഴിഞ്ഞദിവസം ഒരു തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഇയാളുടെ രോഗഉറവിടം വ്യക്തമല്ല എന്നാണ് അറിയുന്നത്. തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കടുത്ത ആശങ്ക ഉയര്‍ത്തുകയാണ്.

തലസ്ഥാന ജില്ലയിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളളത്. ഇ​ന്ന​ലെ​ 297​ ​പേ​ര്‍​ക്കാ​ണ് ​ത​ല​സ്ഥാ​ന​ത്ത് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 279​ ​പേ​ര്‍​ക്ക് ​സ​മ്പ​‌​ര്‍​ക്കം​ ​വ​ഴി​യാ​ണ് ​രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.​

poojapura
Advertisment