Advertisment

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറെന്ന് സര്‍ക്കാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Advertisment

publive-image

കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തയ്യാറാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിക്ഷേപകരുടെ താല്‍പ്പര്യത്തിനാണ് മുന്‍ഗണനയെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 3200 ഓളം പരാതികള്‍ ലഭിച്ചതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.  പോപ്പുലാര്‍ ഫിനാന്‍സിന്റെ ഹെഡ് ഓഫീസ് പൂട്ടി സീല്‍ ചെയ്തു. ഏകദേശം 500 ഓളം രേഖകളും പിടിച്ചെടുത്തു. പ്രധാനപ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ഇത്രയധികം പരാതികള്‍ വന്നിട്ടും ഒറ്റകേസായി ഇത് രജിസ്റ്റര്‍ ചെയ്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിക്ഷേപകരുടെ താല്‍പ്പര്യമാണ് മുഖ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം അല്ലാതെ മറ്റൊന്നും ഫലപ്രദമാകില്ലെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടി.

popular finance
Advertisment