Advertisment

പ്രണവിനോട് സ്‌നേഹമുണ്ടെന്നറിയാം എന്നാല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ അനുവാദമില്ലാതെ പ്രചരിപ്പിക്കരുത് ; സംവിധായകന്‍ അരുണ്‍ ഗോപി

author-image
ഫിലിം ഡസ്ക്
New Update

Advertisment

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങ് ലൊക്കേഷന്‍ സ്റ്റില്‍സ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ അരുണ്‍ ഗോപി. കാഞ്ഞിരപ്പള്ളിയിലെ ഷൂട്ടിങ്ങ് ലൊക്കേഷന്‍ സ്റ്റിലുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്.

‘ പ്രിയമുള്ളവരേ നിങ്ങള്‍ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്നേഹത്തിനു സ്‌നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ അതിന്റെ പേരില്‍ ഞങ്ങളുടെ ലൊക്കേഷന്‍ സ്റ്റില്‍സ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു’ – അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/arungopy.gopy/posts/2121385257911575

Advertisment