Advertisment

സി.കെ വിനീത് ചൂടന്‍; ബെര്‍ബറ്റോവും വെസ് ബ്രൗണും വ്യത്യസ്ത സ്വഭാവക്കാര്‍; സഹതാരങ്ങളെക്കുറിച്ച് മനസ് തുറന്ന് പ്രശാന്ത്

New Update

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനു ഇതുവരെയും വിജയ വഴിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഡേവിഡ് ജയിംസിന്റെ വരവ് താരങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം പകര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. ജയിംസിന്റെ വരവോടെ ടൂര്‍ണ്ണമെന്റില്‍ തിരിച്ച് വരാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് താരങ്ങളും ആരാധകരും.

Advertisment

ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ മലയാളി സൂപ്പര്‍ താരങ്ങളായ സി.കെ വിനീതിനും റിനോ ആന്റോയ്ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് കോഴിക്കോട്ടുകാരനായ പ്രശാന്ത്. ടീമിലെ സഹതാരങ്ങളെക്കുറിച്ചുള്ള അഭിപ്രായവും താരം ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയുണ്ടായി.

publive-image

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ദിമിറ്റര്‍ ബെര്‍ബറ്റോവ് തങ്ങളോട് അധികം സംസാരിക്കാറില്ലെന്നും എന്നാല്‍ മറ്റൊരു വിദേശ താരം വെസ് ബ്രൗണ്‍ നേരെ തിരിച്ചാണെന്നുമാണ് പ്രശാന്ത് പറയുന്നത്. ‘കൂടുതല്‍ സമയവും ജിമ്മില്‍ ചിലവഴിക്കുന്ന ബെര്‍ബ ടീമില്‍ ആരോടും അധികം സംസാരിക്കാറില്ല. ഒരു ഹായ് അല്ലെങ്കില്‍ ഹലോ, അത്ര മാത്രമേ അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകാറുള്ളൂ. നമ്മള്‍ ചോദിക്കുന്നതിന് അദ്ദേഹം മറുപടി തന്നേക്കും. പക്ഷേ കൂടുതല്‍ സംസാരിക്കാന്‍ ഒരിക്കലും അദ്ദേഹം തയ്യാറാകാറില്ല.’ പ്രശാന്ത് പറയുന്നു.

എന്നാല്‍ മറ്റൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ വെസ് ബ്രൗണ്‍ നേരെ മറിച്ചാണെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ‘ ബ്രൗണ്‍ രസികനാണ്, ടീമില്‍ എപ്പോളും ജോളി ആയി നടക്കുന്ന താരം. നമുക്ക് എന്ത് കാര്യം വേണമെങ്കിലും അദ്ദേഹത്തോട് പങ്ക് വെയ്ക്കാം കാരണം അദ്ദേഹം അത്രത്തോളം ഫ്രണ്ട്‌ലിയാണ്.’ പ്രശാന്ത് പറയുന്നു.

c.k vineeth
Advertisment