Advertisment

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാള്‍ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ

author-image
admin
New Update

ഷിക്കാഗോ:  ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാൻ രക്തസാക്ഷ്യം വഹിച്ച വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു.

Advertisment

മെയ് 13 ഞായറാഴ്ച രാവിലെ 9.45 ന് ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിലും, വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ സഹകാർമ്മികത്വത്തിലൂമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

publive-image

തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ, മാര്‍ ജോയി പിതാവ് വി. ജോൺ നെപുംസ്യാനോസിന്റെ രക്ത സാക്ഷ്യത്തേക്കുറിച്ചും, തനിക്ക് ആ പേര് ലഭിക്കുവാനുണ്ടായ സാഹചര്യവും, ആ വിശുദ്ധന്റെ മധ്യസ്തതയിൽ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളേപ്പറ്റിയും, കേരളത്തിലും പുറത്തും വിശുദ്ധന്റെ നാമത്തിലുള്ള ദൈവാലയങ്ങളേപ്പറ്റിയും അഭിവന്ദ്യ പിതാവ് വിശദീകരിച്ചു.

വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാളിൽ പങ്കെടുത്ത് വിശ്വാസികളെ അനുഗ്രഹിച്ച മാര്‍ ജോയി പിതാവിനെ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഫൊറോനാംഗങ്ങളുടേയും പേരിൽ ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തി.

ജോയി & ഗ്രേസി വാച്ചാച്ചിറയും കുടുംബാംഗങ്ങളുമായിരുന്നു ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ.

Advertisment