Advertisment

അനധികൃത കുടിയേറ്റക്കാരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് റിവാര്‍ഡ്; വാര്‍ത്ത വ്യാജമെന്ന് അറ്റോര്‍ണി

New Update

താമ്പ (ഫ്‌ളോറിഡ): അനധികൃത കുടിയേറ്റക്കാരെ പോലീസിന് പിടിച്ചു കൊടുത്താല്‍ നൂറുഡോളര്‍ പ്രതിഫലം നല്‍കുമെന്ന് എഴുതിയ പോസ്റ്ററുകള്‍ വ്യാപകമായി റ്റാമ്പ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതായി പരാതി. ഹോംലാന്റ് സെക്യൂരിറ്റി ലോഗൊയും, ക്രൈം സ്‌റ്റോപ്പേഴ്‌സിന്റെ നമ്പറും ഈ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

Advertisment

publive-image

ഇത്തരം വ്യാജ പ്രചരണങ്ങള്‍ അനേകരുടെ ഉറക്കം കെടുത്തുന്നതായി അറ്റോര്‍ണി ജമീല ലിറ്റില്‍ പറഞ്ഞു.ഐ.സി.ഇ. ഇത്തരം പോസ്റ്ററുകള്‍ ഇറക്കിയിട്ടില്ലെന്നും, ഇതില്‍ ചൂണ്ടികാണിച്ച ക്രൈം സ്‌റ്റോപ്പേഴ്‌സിന്റെ നമ്പര്‍ ശരിയാണെന്നും, അധികൃതര്‍ പറഞ്ഞു.

ഫ്‌ളോറിഡായില്‍ മാത്രമല്ല ടെക്‌സസ്സിലും ഇത്തരം ഫല്‍യറുകള്‍ ഇറങ്ങിയിട്ടുണ്ടെന്നും, ഇതിന്റെ പുറകില്‍ ആരാണെന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.ഔദ്യോഗിക ലോഗൊ അനധികൃതമായി ഉപയോഗിച്ചവര്‍ക്ക് 5 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്ന് ഫെഡറല്‍ അറ്റോര്‍ണി പറഞ്ഞു.

Advertisment