Advertisment

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ക്രിസ്‌തുമസ്‌ പുതുവര്‍ഷ ആഘോഷം വര്‍ണ്ണാഭമായി

New Update

ഹ്യൂസ്റ്റന്‍:  ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ക്രിസ്‌തുമസ്‌ പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ അത്യന്തം വര്‍ണ്ണോജ്ജ്വലമായി. ക്രിസ്‌മസ്‌ പാപ്പായുടെ വരവോടെ കരോള്‍ ഗാനങ്ങളാല്‍ ആഘോഷാന്തരീക്ഷം മുഖരിതമായി.  പൊതുയോഗത്തില്‍ ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ ഇല്ലിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ടിജി പള്ളികിഴക്കേതില്‍ ഏവരേയും സ്വാഗതം ചെയ്‌തുകൊണ്ടു സംസാരിച്ചു.  എച്ച്‌.കെ.സി.എസ്‌. എസ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. സജി പിണര്‍കയില്‍ ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി. അക്കരപച്ച സിനിമാതാരം ജോസുകുട്ടി മുഖ്യാതിഥിയായിരുന്നു. സമൂഹത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ ചാരുത പകര്‍ന്നു.

publive-image

എബ്രാഹം വാഴപ്പിള്ളി സംവിധാനം ചെയ്‌ത്‌ അക്കരപച്ച താരം  ജോസുകുട്ടി മുഖ്യകഥാപാത്രമായി സമൂഹത്തിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിച്ച സ്‌കിറ്റ്‌ മികവുറ്റതായിരുന്നു. പ്രശസ്‌ത നര്‍ത്തകി ശിങ്കാരി സംവിധാനം ചെയ്‌ത്‌ അവതരിപ്പിച്ച കിഡ്‌സ്‌ ക്ലബ്ബിന്റെ വൈവിദ്ധ്യമേറിയ കലാപരിപാടികള്‍ ചടങ്ങിന്‌ മാറ്റുകൂട്ടി.

publive-image

ഫൊറാന എക്ക്‌സലന്‍സ്‌ അവാര്‍ഡുകളും അക്കാഡമിക്‌ മികവിനുള്ള അവാര്‍ഡുകളും വിതരണം ചെയ്‌തു.  2018-ലേക്കുള്ള പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി. പുതിയ പ്രസിഡന്റ്‌ തോമസ്‌ കൊരട്ടിയില്‍ സദസ്സിനെ അഭിസംബോധന  ചെയ്‌തു.

publive-image

ഷാജി ചക്കുങ്കല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായിരുന്നു. മിക്ഷേല്‍ പള്ളിക്കിഴക്കേതില്‍ നവ്യ മഠത്തില്‍താഴെ എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു. സൈമണ്‍ തോട്ടപ്ലായ്‌ക്കല്‍ നന്ദി പ്രസംഗം നടത്തി.

publive-image

publive-image

Advertisment