Advertisment

യൂണിയൻ കൺവെൻഷനും സെമിനാറും സൗത്ത് ഫ്ലോറിഡയിൽ

ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ ലൈഫ് പോയിന്റ് ചർച്ചിൽ നടത്തപ്പെടുന്ന സെമിനാറിൽ ഡോ. തോംസൺ. കെ. മാത്യു ഫ്ലോറിഡ മുഖ്യ സന്ദേശം നൽകും.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Union Convention

മയാമി: സൗത്ത് ഫ്ലോറിഡയിലുള്ള പെന്തക്കോസ്ത് സഭകളുടെയും യുവജന പ്രസ്ഥാനമായ പി.വൈ.എഫ്.എഫ് ന്റെയും സംയുക്താഭിമുഖ്യത്തിൽ യൂണിയൻ കൺവെൻഷനും സെമിനാറും സെപ്റ്റംബർ 22, 23 തീയതികളിൽ നടത്തപ്പെടും.

22ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സൺറൈസ് ഐ.പി.സി ശാലോം സഭയിലും  23 ന് ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ ലൈഫ് പോയിന്റ് ചർച്ചിലും വച്ച് നടത്തപ്പെടുന്ന കൺവൻഷനിൽ അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ സനിൽ ജോൺ ഡാളസ് ദൈവവചനം ശുശ്രൂഷിക്കും.

ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ ലൈഫ് പോയിന്റ് ചർച്ചിൽ നടത്തപ്പെടുന്ന സെമിനാറിൽ ഡോ. തോംസൺ. കെ. മാത്യു ഫ്ലോറിഡ മുഖ്യ സന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോർജ് വർഗീസ് 954 913 4117, പാസ്റ്റർ ജിമ്മി തോമസ് 848 667 1889, ബ്രദർ ഷാജി ബിനോ 206 471 5815 

Union Convention
Advertisment