ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അഖില ഓസ്‌ട്രേലിയ വടം വലി മത്സരം സംഘടിപ്പിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരം ഗോൾഡ് കോസ്റ്റിൽ അരുൺ ഡേൽ പ്രൈമറി സ്കൂൾ ഗ്രൗണ്ടിൽ 2018 മാർച്ച് 11 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിക്കും.
മത്സരത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. ആവേശകരമായ മത്സരം കാണുന്നതിനും ഈ കായിക മാമാങ്കം വിജയിപ്പിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ടീമുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക.
ഷാജി കുര്യൻ (പ്രസിഡന്റ്) - 0470538360, അജുമോൻ പോൾ - 0470324870, കുര്യൻ സക്കറിയ - 0450271508