Advertisment

ആർച്ചു ബിഷപ്പ് ആഞ്ചലോ ബെച്യു വിശുദ്ധരുടെ കാര്യങ്ങൾക്കുള്ള സംഘത്തലവൻ

New Update

ഇറ്റലി:  വത്തിക്കാൻ വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തലവനായി നിയുക്ത കർദിനാൾ ആർച്ചു ബിഷപ്പ് ജൊവന്ന ആഞ്ചലോ ബെച്യുവിനെ ഫ്രാൻസിസ് പാപ്പാ നിയോഗിച്ചതായി മെയ് 26 ശനിയാഴ്ച വത്തിക്കാൻറെ പ്രസ്താവന ഇക്കാര്യം വെളിപ്പെടുത്തി.

Advertisment

75 വയസ്സെത്തുന്ന സലീഷ്യൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ സ്ഥാനമൊഴിയുന്നതോടെയാണ് നിയുക്ത കർദ്ദിനാളും, ഇറ്റലിക്കാരനുമായ ആർച്ചു ബിഷപ്പ് ബെച്യു 69 വയസ്സ് വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.

publive-image

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരനായി സഭാഭരണത്തിൻറെ പൊതുവായ കാര്യങ്ങളുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ആർച്ചു ബിഷപ്പ് ബെച്യു മാൾട്ടയുടെ പരമോന്നത മിലിട്ടറി സഖ്യത്തിലേക്കുള്ള (Souvereign Military Order of Malta) പാപ്പായുടെ നിയുക്ത നിരീക്ഷകനുമാണ്.

ജൂലൈ 29 ന് നടത്തപ്പെടുന്ന കണ്സിസ്ട്രിയിൽ കർദ്ദിനാൾ സ്ഥാനമേൽക്കുന്ന ആർച്ചു ബിഷപ്പ് ബെച്യു ആഗസ്റ്റ് അവസാനം വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ ഭരണസാരഥ്യം ഏൽക്കുമെന്ന് മെയ് 26 ശനിയാഴ്ച പുറത്തുവിട്ട വത്തിക്കാൻറെ പ്രസ്താവന അറിയിച്ചു.

ഇറ്റലിയിൽ പറ്റാടയിൽ 1948 ജൂൺ 2 ന് ജനിച്ചു. ഓസിയേരി രൂപത വൈദികനായി 1972 ൽ പൗരോഹിത്യം സ്വീകരിച്ചു. 1984 ൽ സഭയുടെ നയതന്ത്ര വിഭാഗത്തിൽ പരിശീലനം നേടി.

2009 വരെ വിവിധ രാജ്യങ്ങളിൽ വത്തിക്കാൻറെ നയതന്ത്ര പ്രിതിനിധിയായി സേവനം ചെയ്തു പാപ്പാ ബെനഡിക്ടാണ് 2009 ൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരനായി നിയമിച്ചത്. 2013 ൽ പാപ്പാ ഫ്രാൻസിസ് ഭരണമേറ്റപ്പോൾ തലസ്ഥാനം സ്ഥിരീകരിക്കപ്പെട്ടു. 2017 ൽ മാൾട്ടയിൽ പരമോന്നത മിലിട്ടറി സഖ്യത്തിൻറെ പ്രതിസന്ധികളിൽ അതിൻറെ നിരീക്ഷകനായും ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

Advertisment