Advertisment

അലിക് ഇറ്റലിയുടെ സമ്മർ ഫെസ്റ്റിവൽ 2018 മെയ് 20 ന് റോമിൽ

New Update

ഇറ്റലി:  ഇറ്റലിയിലെ ആദ്യ രെജിസ്റ്റഡ് സംഘടനയായ അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ , ജാതി മത ഭേദമന്യേ നടത്തുവാനിരിക്കുന്ന സമ്മർ ഫെസ്റ്റിവൽ ഈ വരുന്ന 20 ന് റോമിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

കുട്ടികളുടെയും മുതിർന്നവരുടെയും കഴിവുകൾ തിരിച്ചറിയുവാനും, പ്രവാസ ജീവിതത്തിൽ എല്ലാവരുമായി ഒന്ന് പരിചയപ്പെടുവാനും, സന്തോഷങ്ങളും, സംഘടങ്ങളും ഒന്നിച്ചു പങ്കുവയ്ക്കുവാനും, ഇങ്ങനെ ഒരു സംഗമം എന്തുകൊണ്ടും ഉപഹരിക്കുമെന്ന്തന്നെയാണ് അലിക് ഭാരവാഹികൾ പറയുന്നത്.

publive-image

കേരളത്തിൽ നിന്നെത്തിയ കുട്ടികളുൾപ്പെടെ തങ്ങളുടെ കഴിവുകൾ പ്രദര്ശിപ്പിക്കുവാൻ നല്ലൊരവസരമായി ഈ വേദി ഒരുങ്ങുന്നു എന്നതാണ് ഏറ്റവും വലിയ അത്ഭുതം.

പ്രവാസ ജീവിതത്തിനിടയിലും തങ്ങളുടേതായ കേരളത്തനിമയെ നിലനിർത്താൻ ശ്രമിക്കുന്നവരാണ് മലയാളികൾ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മെയ് 20 ന് മൻസോണിയിൽ അലിക് ഒരുക്കുന്ന ഈ വേദി.

രാവിലെ 11 മണി മുതൽ വൈകുന്നേരം വരെ ഒത്തുചേരുന്ന കലാവിരുന്നിൽ ഉച്ച ഭക്ഷണം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നു. ഈ പരിപാടിയിലേക്ക് ഇറ്റലിയിലുള്ള എല്ലാ മലയാളിസുഹൃത്തുക്കളെയും അലിക് ഇറ്റലി സ്വാഗതം ചെയ്തുകൊള്ളുന്നു.

കൂടൂതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Address: via Matteo Boiardo - 28, Near Metro Station, Manzoni

Bus no. 51, Tram 3

Raju : 3804792955, Maju : 3663087400

publive-image

Advertisment